കാലടി പ്ലാന്റേഷനിൽ ടാപ്പിങ് പ്രദേശത്ത് കാട്ടാനക്കൂട്ടം
text_fieldsകാലടി പ്ലാന്റേഷനിൽ റബര് ടാപ്പിങ് പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അയ്യമ്പുഴ: കാലടി പ്ലാന്റേഷന് അതിരപ്പിള്ളി എസ്റ്റേറ്റ് ഡിവിഷന് സി-2 (16ാം ബ്ലോക്ക്) റബര് ടാപ്പിങ് പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി. രാവിലെ ജോലിെക്കത്തിയ തൊഴിലാളികളെ ആനക്കൂട്ടം ഓടിച്ചു. കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നതിനാല് തൊഴിലാളികള്ക്ക് ജോലിക്ക് ഇറങ്ങാന് സാധിച്ചില്ല.
തുടര്ച്ചയായി ജോലിക്ക് ഇറങ്ങാന് സാധിക്കാത്തതിനാല് ഹാജര്കുറവ് വരുന്നതായും കൂലി കുറയുന്നതായും തൊഴിലാളികള് പറയുന്നു. ആനക്കൂട്ടം കാടുവിട്ട് ഇറങ്ങുന്നത് തടയാന് അധികൃതര് നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള് ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

