Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികയുടെ തലക്ക്...

വയോധികയുടെ തലക്ക് വെട്ടിയ മകനെതിരെ കേസെടുത്തു

text_fields
bookmark_border
വയോധികയുടെ തലക്ക് വെട്ടിയ മകനെതിരെ കേസെടുത്തു
cancel

കിഴക്കമ്പലം: വോട്ട് ചെയ്ത് വന്ന വൃദ്ധമാതാവിനെ മദ്യലഹരിയിലായിരുന്ന മകന്‍ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അമ്മയുടെ മൊഴിപ്രകാരമാണ് കേസെടുത്ത​െതന്നും പ്രതിയെ ഉടന്‍ അറസ്​റ്റ്​ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.കിഴക്കമ്പലം മണ്ണാറപ്രായി മേരിയെയാണ് (70) മകന്‍ ബേസില്‍ (45) തലക്ക് വെട്ടിപ്പരിക്കേല്‍പിച്ചത്.

വ്യാഴാഴ്​ച വൈകീട്ട് ഏഴിന് 13ാം വാര്‍ഡിലെ കള്ളുഷാപ്പ് റോഡിലാണ് സംഭവം. മേരിയുടെ വീടിന് സമീപത്ത് ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നവരാണ് ഇവിടെനിന്ന്​ ആദ്യം കരച്ചില്‍ കേട്ടത്. തുടര്‍ന്ന് പരിക്കേറ്റ മേരിയെ അയല്‍വാസികളാണ് പഴങ്ങനാ​െട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്ന മകൻ മയങ്ങുന്നതിനിടെ മാതാവ് വോട്ട് രേഖപ്പെടുത്താന്‍ ബൂത്തിലേക്ക് പോയതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttackMother attacked
News Summary - A case has been registered against the son who beheaded an elderly woman
Next Story