കാറുകൾ പാർക്ക് ചെയ്യാനൊരു പാലം
text_fieldsനെട്ടൂർ: കുമ്പളം-നെട്ടൂർ പാലത്തിലെ അനധികൃത വാഹന പാർക്കിങ് മറ്റ് വാഹന യാത്രികർക്ക് ബുദ്ധിമുട്ടായതായി പരാതി.രാവിലെയും വൈകീട്ടും തിരക്കേറിയ സമയത്താണ് കുമ്പളം-നെട്ടൂർ പാലത്തിൽ കാറുകളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യുന്നത്.
കുമ്പളം, നെട്ടൂർ എന്നിവിടങ്ങളിലെ വാഹനയാത്രക്കാരെ കൂടാതെ ദേശീയപാത കുമ്പളത്തെ ടോൾ പിരിവ് ഒഴിവാക്കാൻ അരൂർ മുതൽ തെക്കോട്ടുള്ള വാഹനയാത്രികരിൽ ഏറെയും ഇപ്പോൾ കുമ്പളം-നെട്ടൂർ പാലം വഴിയാണ് യാത്രചെയ്യുന്നത്. ഇതുമൂലം പാലത്തിലും ഈ ഭാഗത്തെ റോഡുകളിലും തിരക്കേറി വരുകയാണെന്ന് സമീപവാസികൾ പറയുന്നു.
അതിനിടെ പാലത്തിെൻറ ഒരുഭാഗത്തെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ കാറുകൾ പാലത്തിൽ നിരനിരയായി പാർക്കുചെയ്യുന്നത്. സമീപത്തെ ഒരു ഭക്ഷണശാലയിൽ എത്തുന്നവരും പാലത്തിൽ സവാരിക്കായെത്തുന്നവരിൽ ചിലരുടെ വാഹനങ്ങളും പാർക്ക് ചെയ്യുന്നതും പാലത്തിലാണെന്നും സമീപവാസികൾ പറയുന്നു.