Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീൽ ഫുട്ബാളിന് പ്രചോദനമാകാൻ ഫോർട്ട്​കൊച്ചിയുടെ റൂഫസ് ഡിസൂസയും

text_fields
bookmark_border
ബ്രസീൽ ഫുട്ബാളിന് പ്രചോദനമാകാൻ ഫോർട്ട്​കൊച്ചിയുടെ റൂഫസ് ഡിസൂസയും
cancel

മട്ടാഞ്ചേരി: ബ്രസീൽ ഫുട്ബാൾ പരിശീലകർക്ക് ഇനി ഫോർട്ട്കൊച്ചി സ്വദേശി റൂഫസ് ഡിസൂസ പ്രചോദനമായി മാറും. 93ാം വയസിലും ഗ്രൗണ്ടിലെത്തി ഫുട്ബാൾ പരിശീലിപ്പിക്കുന്ന ഫോർട്ട്കൊച്ചി റൂഫസ് ഡിസൂസയുടെ ഡോക്യുമെൻററി തയാറാക്കി. സൗഹൃദ ഫുട്ബോൾ മത്സരത്തിന് ബ്രസീൽ ടീമിനൊപ്പം എത്തിയ മാധ്യമ സംഘാംഗങ്ങളായ ഇവാൻഡ്രോ അഗുസ്റ്റോ, തൈഗോ ക്രീഗർ എന്നിവരാണ് ഡോക്യുമെന്ററി തയാറാക്കിയത്.

ഞായറാഴ്ച റൂഫസ് ഡിസൂസയെ കാണാൻ ഇരുവരും അദ്ദേഹത്തിന്റെ വീട്ടിലെത്തി. പരിശീലന മികവിന് പ്രായം ഒരു പ്രശ്നമല്ലെന്ന വസ്തുത ബ്രസീൽ പരിശീലകർക്ക് നൽകുന്നത് ഒരു പ്രചോദനമായിരിക്കുമെന്നാണ് ഇരുവരും പറയുന്നത്. റൂഫസിനെക്കുറിച്ച് കേട്ടറിഞ്ഞതോടെയാണ് ഈ ആശയം ഉടലെടുത്തത്. പെലെ മുതലുള്ള ബ്രസീൽ താരങ്ങൾക്ക് ലോകമെമ്പൊടും ആരാധകരുള്ളപ്പോൾ ബ്രസീലുകാരായ ഞങ്ങൾക്ക് റൂഫസ് ഡിസൂസയോട് ആരാധനയും ബഹുമാനവും ജനിച്ചിരിക്കുകയാണെന്ന് ഇവാൻഡ്രോ ‘മാധ്യമ’ത്തോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ കളിക്കളത്തിലെത്തി പരിശീലനംകൂടി കണ്ടതോടെ കൂടുതൽ ആരാധന തോന്നുന്നതായി തിയാഗോയും പറഞ്ഞു. ഈ പ്രായത്തിലും കൗമാരക്കാരുടെ ഉന്മേഷമാണ് റൂഫസിനെന്നാണ് ഇവരുടെ അഭിപ്രായം. ഫുട്ബാൾ മാന്ത്രികനായി വിശേഷിപ്പിക്കുന്ന പെലെ കളിച്ച ക്ലബ്ബിന്റെ പേര് തന്നെയാണ് റൂഫസിന്റെ ക്ലബ്ബിന്റേതും എന്നതാണ് മറ്റൊരു പ്രത്യേകത. സാൻറോസ് ക്ലബ്. കഴിഞ്ഞ 56 വർഷത്തിനിടയിൽ നിരവധി ദേശീയ- അന്തർ ദേശീയ താരങ്ങളെ സംഭാവന ചെയ്യാൻ റുഫസിന്റെ സാൻറോസ് ക്ലബ്ബിനും കഴിഞ്ഞിട്ടുണ്ട്.

റൂഫസിനെ ബ്രസീലിലേക്ക് ക്ഷണിച്ചാണ് ഇരുവരും മടങ്ങിയത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ബ്രസീൽ ജനതക്ക് റൂഫസ് ഒരു പുത്തൻ ഉണർവ് സമ്മാനിക്കുമെന്നാണ് വിശ്വാസമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കുവൈത്ത് ലോകകപ്പിനോട് അനുബന്ധിച്ച് തയാറാക്കിയിരുന്ന പ്രമോയിൽ റൂഫസ് ഡിസൂസയേയും ഉൾപ്പെടുത്തിയിരുന്നു. ഫുട്ബോൾ എന്ന പേര് ചേർത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ് ഫുട്ബോൾ അങ്കിൾ റൂഫസ് എന്നാണ് ലോക ഫുട്ബോൾ സംഘടനയായ ഫിഫ അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 93Year Old Kerala Coach Inspires Brazil
Next Story