Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:41 AM IST Updated On
date_range 13 Feb 2022 5:41 AM IST90ാം വർഷവും മഞ്ഞനിക്കര തീർഥയാത്ര: നിർവൃതിയിൽ വിശ്വാസികൾ
text_fieldsbookmark_border
കൊച്ചി: വടക്കൻ മേഖല മഞ്ഞനിക്കര കാൽനട തീർഥയാത്ര മുടങ്ങാതെ 90ാം വർഷവും പൂർത്തീകരിച്ചതിൻെറ നിർവൃതിയിൽ വിശ്വാസികൾ. മണീടിൽനിന്ന് തുടങ്ങി എം.സി റോഡിലൂടെ കയറ്റങ്ങളും പകൽ ചൂടും നേരിട്ടാണ് യാത്ര മഞ്ഞനിക്കരയിൽ എത്തുന്നത്. ഈ മാസം എട്ടിന് മണീട് സെന്‍റ് കര്യാക്കോസ് കത്തീഡ്രലിൽനിന്നാണ് ആരംഭം. ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് എന്നീ മെത്രാപ്പോലീത്തമാർ ആശീർവദിച്ച് കൈമാറിയ പതാക തീർഥയാത്രയുടെ പ്രസിഡന്‍റ് ഫാ. തോമസ് പൂതിയോട്ട്, കൺവീനർമാരായ ഇ.സി. രാജു ഇല്ലിമൂട്ടിൽ, സിജു ജോസ് വൈശ്ശേരിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മൂന്ന് ദിവസത്തെ തീർഥയാത്രയിൽ വൈദികരും വിശ്വാസികളും പങ്കെടുത്തു. ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവയുടെ ദേഹവിയോഗ വർഷത്തിൽ പിറവത്തിനടുത്ത് മണീടിൽനിന്ന് ഏഴ് വിശ്വാസികൾ ആരംഭംകുറിച്ചതാണ് കാൽനട തീർഥയാത്ര. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രതീകാത്മകമായി പ്രധാന രഥവുമായി ചുരുക്കം ആളുകളാണ് എത്തിയിരുന്നത്. ER manjinikkara: വടക്കൻ മേഖല കാൽനട തീർഥയാത്ര മഞ്ഞനിക്കരയിൽ എത്തിയപ്പോൾ ലഭിച്ച സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story