Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:10 AM IST Updated On
date_range 23 Aug 2022 1:10 AM IST90 ഹെക്ടറിൽ പൊക്കാളി കൃഷിയുമായി കളമശ്ശേരി കാർഷിക ബ്ലോക്ക്
text_fieldsbookmark_border
കളമശ്ശേരി: പൊക്കാളി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കളമശ്ശേരി കാർഷിക ബ്ലോക്ക് കടമക്കുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊക്കാളി കൃഷി ചെയ്യുന്നു. കടമക്കുടിയിൽ 85 ഹെക്ടറിലും എളങ്കുന്നപ്പുഴയിൽ അഞ്ച് ഹെക്ടറിലും ഇത്തവണ പൊക്കാളി കൃഷിചെയ്യും. ഒക്ടോബറിലാണ് പൊക്കാളി കൃഷി വിളവെടുക്കുന്നത്. ഒരു നെല്ല് ഒരു മീൻ രീതിയിൽ കൃഷി നടത്തിയിരുന്ന പാടങ്ങളിൽ കൃഷി ലാഭകരമല്ലാത്തതിനാൽ നെൽകൃഷി ചെയ്യാതിരുന്ന അവസ്ഥയിൽനിന്ന് നിരന്തരമായ ശ്രമഫലമായി കൂടുതൽ പേരെ പൊക്കാളി കൃഷിയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചതായി കൃഷിവകുപ്പ് പറയുന്നു. കൃഷിക്ക് ആവശ്യമായ വിത്തും വളവുമുൾപ്പെടെ കർഷകർക്ക് വിതരണം ചെയ്തിരുന്നു. സബ്‌സിഡി ഉൾപ്പടെയുള്ള സേവനങ്ങൾ ഉറപ്പാക്കി കർഷകർക്ക് ലാഭാകരമായ രീതിയിൽ കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story