Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right75 വർഷമായിട്ടും...

75 വർഷമായിട്ടും അധികാരികളുടെ ഏകാധിപത്യ പ്രവണത വർധിച്ചുവരുന്നു -പി.സി. ചാക്കോ

text_fields
bookmark_border
കൊച്ചി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും അധികാരികളുടെ ഏകാധിപത്യ പ്രവണതകളും വർഗീയ പ്രീണനവും അനുദിനം വർധിച്ചുവരുകയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോ. എറണാകുളം രാജേന്ദ്ര മൈതാനിയിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്​ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ.എൻ. സുഗതൻ, മേയർ എം. അനിൽകുമാർ, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി, കേരള കോൺഗ്രസ്​ എം ജില്ല പ്രസിഡന്‍റ്​ ബാബു ജോസഫ്, ജനതാദൾ (എസ്​) ജില്ല പ്രസിഡന്‍റ്​ ജബ്ബാർ തച്ചയിൽ, കോൺഗ്രസ്​ (എസ്​) സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി, ജനാധിപത്യ കേരള കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ പൗലോസ്​ മുടക്കന്തല, എൽ.ജെ.ഡി ജില്ല വൈസ്​ പ്രസിഡന്‍റ്​ ജോസ്​ പുത്തൻവീട്ടിൽ, ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ്​ എൻ.എ. മുഹമ്മദ് നജീബ്, സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി സി. മണി, കെ.ജെ. ജേക്കബ്, സാബു ജോർജ്, പി.ജെ. കുഞ്ഞുമോൻ, ടി.പി. അബ്ദുൽ അസീസ്​, ടി.സി. സഞ്ജിത്, കെ.ആർ. സുഭാഷ്, അഡ്വ. കെ.കെ. ജയരാജ്, പി.എൻ. സീനുലാൽ, വി.ജി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ER l d f എൽ.ഡി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story