Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right71 ലിറ്റർ പെട്രോൾ...

71 ലിറ്റർ പെട്രോൾ നൽകി കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
കൊച്ചി: അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച്​ വ്യത്യസ്​ത സമര മുഖം തുറന്ന്​ ജില്ല കോൺഗ്രസ്​ കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം വയസ്സിൻെറ ആഘോഷത്തിൽ പ്രതിഷേധ സൂചകമായി 71 ലിറ്റർ ഇന്ധനം വിതരണം ചെയ്താണ്​ പ്രതിഷേധം. ബുധനാഴ്ച രാവിലെ 10.30ന്​ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 71 ലിറ്റർ ഇന്ധനം വിതരണം ചെയ്യുന്നത്. സുഭാഷ്​ പാർക്ക്​ തുറന്നു കൊച്ചി: മഴ നിറഞ്ഞുപെയ്യുന്നതിനിടെ ഏറെ നാളുകളായി അടഞ്ഞുകിടന്ന സുഭാഷ്​ പാർക്ക്​ തുറന്നു. ആദ്യ ദിനത്തിൽ പെരുമഴക്കിടയിലും കുറച്ചുപേർ ആദ്യ സന്ദർശകരായി. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നാണ്​ പാർക്ക്​ അടച്ചിട്ടത്​. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം മൂന്നുമുതൽ എട്ടു വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി എട്ടു വരെയും പ്രവേശനം അനുവദിക്കും. ബുധനാഴ്​ച മുതൽ രാവിലെ ആറുമുതൽ എട്ടു വരെ പ്രഭാത സവാരിക്കും അവസരം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story