Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവാഹ സൽക്കാരത്തിൽ...

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 60പേർക്ക് ഭക്ഷ്യവിഷബാധ

text_fields
bookmark_border
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 60പേർക്ക് ഭക്ഷ്യവിഷബാധ
cancel
camera_alt

ഉ​ദ​യം​പേ​രൂ​രി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ

ചി​കി​ത്സ തേ​ടി​യ​വ​ർ

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​രി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് പ​ങ്കെ​ടു​ത്ത 60പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ഉ​ദ​യം​പേ​രൂ​ർ മാ​ളേ​കാ​ടി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് ഛർ​ദി​യും അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഇ​വ​ർ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

15പേ​ർ രാ​ത്രി വൈ​കി​യും തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഗ​ർ​ഭി​ണി​യെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ നി​ര​വ​ധി പേ​ർ ഛർ​ദി​യും മ​റ്റു​മാ​യി ചി​കി​ത്സ തേ​ടാ​നെ​ത്തി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മീ​ൻ​ക​റി ക​ഴി​ച്ച​വ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ച​മ്പ​ക്ക​ര മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് വാ​ങ്ങി​യ​താ​ണെ​ന്നും ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത്‌ 20ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​മി​ൽ രാ​ജ​ൻ പ​റ​ഞ്ഞു. മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ രാ​ജു പി.​നാ​യ​ർ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisonErnakulam News
News Summary - 60 people get food poisoning at wedding reception
Next Story