Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ;തൃ​പ്പൂ​ണി​ത്തു​റ​യി​ൽ 46 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
നാ​ല് സ്‌​ക്വാ​ഡു​ക​ളാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 80,000 രൂ​പ പി​ഴ ഈ​ടാ​ക്കി
വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ;തൃ​പ്പൂ​ണി​ത്തു​റ​യി​ൽ  46   ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 46 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്ക​ൽ, നി​കു​തി​യ​ട​ക്കാ​തെ​യും സാ​ധു​വാ​യ പെ​ർ​മി​റ്റി​ല്ലാ​തെ​യും സ​ർ​വി​സ് ന​ട​ത്ത​ൽ തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളും ബ​സി​ന്റെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ക, മ്യൂ​സി​ക് സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ക, ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സി​ല്ലാ​തെ​യും പൊ​ലീ​സ് ക്ലി​യ​റ​ൻ​സി​ല്ലാ​തെ​യും ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടെ​ത്തി.

46 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് 80,000 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​മി​ത​വേ​ഗം, മ​ത്സ​ര​യോ​ട്ടം തു​ട​ങ്ങി​യ പ​രാ​തി​ക​ൾ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ, പൂ​ത്തോ​ട്ട മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നാ​ല് സ്‌​ക്വാ​ഡു​ക​ളാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​ർ​വി​സ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളു​മു​ണ്ടാ​കു​മെ​ന്നും എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ആ​ർ.​ടി.​ഒ ബി​ജു ഐ​സ​ക് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 46 Private Buses Face Action In Thrippunithur
Next Story