Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:45 AM IST Updated On
date_range 28 April 2022 5:45 AM IST44 വിദ്യാലയങ്ങളിലേക്ക് കായികോപകരണങ്ങൾ നൽകി
text_fieldsbookmark_border
പറവൂർ: വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കാൻ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 44 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് കായികോപകരണങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവിട്ട് കാരംസ് ബോർഡ്, വോളിബാൾ, ക്രിക്കറ്റ് ബാറ്റും ബാളുകളും, ഷട്ടിൽ ബാറ്റുകൾ, ടെന്നി കോയ്റ്റ് റിങ്ങ്, ഫ്ലൈയിങ്ങ് ഡിസ്ക് എന്നിവയും സാനിറ്റൈസറുമാണ് വിതരണം ചെയ്തത്. പ്രസിഡന്‍റ് സിംന സന്തോഷ് കായികോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബബിത ദിലീപ് അധ്യക്ഷത വഹിച്ചു. ഗാന അനൂപ്, സുരേഷ് ബാബു, ജെൻസി തോമസ്, കെ.എൻ. ലത, പി.വി. പ്രതീക്ഷ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vidhyarthikalkke 5 പറവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്കുള്ള കായികോപകരണങ്ങളുടെ വിതരണം പ്രസിഡൻറ് സിംന സന്തോഷ് നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story