Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right41 വർഷത്തെ പാട്ട...

41 വർഷത്തെ പാട്ട കുടിശ്ശിക; യൂനിയൻ ഓഫിസ് സീൽ ചെയ്തു

text_fields
bookmark_border
കാക്കനാട്: പാട്ടക്കുടിശ്ശിക അടക്കാത്തതിനെത്തുടർന്ന് സി.ഐ.ടി.യു അനുകൂല യൂനിയൻ ഓഫിസ് അടച്ചുപൂട്ടി. ഹൈകോടതിക്ക് സമീപത്തുണ്ടായിരുന്ന കോർപറേഷൻ തൊഴിലാളി യൂനിയന്‍റെ ഓഫിസാണ് അടച്ചുപൂട്ടി സീൽ ചെയ്തത്. 23 ലക്ഷം രൂപയോളം കുടിശ്ശിക വന്നതോടെയാണ് നടപടി. റവന്യൂവകുപ്പിന്‍റെ രണ്ട് സെന്‍റോളം ഭൂമി പാട്ടത്തിനെടുത്തായിരുന്നു യൂനിയൻ ഓഫിസ്‌ നിർമിച്ചത്. 41 വർഷമായി പാട്ടത്തുക അടക്കാത്തതിനെത്തുടർന്നാണ്​ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുടിശ്ശിക തീർക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സ്ഥലത്തുനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾക്ക് നോട്ടീസ് നൽകിയെങ്കിലും ഇറങ്ങാതെ വന്നതോടെയാണ് കണയന്നൂർ ഭൂരേഖ തഹസിൽദാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്. എറണാകുളം വില്ലേജ് ഓഫിസർ വി.സി. രാജേന്ദ്രൻ, സ്പെഷൽ വില്ലേജ് ഓഫിസർമാരായ ലേഗേഷ്, സുന്ദർലാൽ, ഓഫീസ് അറ്റന്റന്‍റ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭൂമി തിരിച്ചുപിടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story