ട്രെയിനിൽ കടത്തിയ 38.4 ലക്ഷത്തിെൻറ സിഗരറ്റ് പിടികൂടി
text_fieldsകൊച്ചി: ജി.എസ്.ടി വെട്ടിച്ച് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 38.4 ലക്ഷം രൂപയുടെ സിഗരറ്റ് ആർ.പി.എഫ് പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 6.48ന് എത്തിയ നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസിൽ 32 ബൻഡിലുകളിലായാണ് സിഗരറ്റ് കണ്ടെത്തിയത്. നിസാമുദ്ദീനിൽനിന്ന് ബുക്ക് ചെയ്ത് കൊണ്ടുവന്ന സിഗരറ്റിന് 23 ലക്ഷം രൂപയാണ് ജി.എസ്.ടി നൽകേണ്ടിയിരുന്നത്.
ആർ.പി.എഫ് എറണാകുളം അസി. കമീഷണർ ടി.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിനോദ് ജി. നായർ, എസ്.ഐ ജെ. വർഗീസ്, ഹെഡ് കോൺസ്റ്റബിൾമാരായ എം.എച്ച്. അനീഷ്, പി.ആർ. പ്രസാദ്, കോൺസ്റ്റബിൾ ടി.ജി. ശ്രീനിവാസ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. സിഗരറ്റുകൾ ജി.എസ്.ടി അധികൃതർക്ക് കൈമാറി.