Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:38 AM IST Updated On
date_range 11 Aug 2022 12:38 AM IST28 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അന്തിമ അംഗീകാരം
text_fieldsbookmark_border
കാക്കനാട്: ഇരുപത്തിയെട്ട് തദ്ദേശ ഭരണസ്ഥാപങ്ങളുടെ വാർഷിക പദ്ധതികൾക്ക് കൂടി അംഗീകാരം. ബുധനാഴ്ച കലക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ ചേർന്ന ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് ജില്ല പഞ്ചായത്ത്, കൊച്ചി കോർപറേഷൻ, വിവിധ നഗരസഭകൾ എന്നിവയുടേത് ഉൾപ്പെടെയുള്ളവയുടെ 2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക് അന്തിമ അംഗീകാരം ലഭിച്ചത്. തീരദേശ മേഖലകളിൽ മത്സ്യ സഭകൾ ചേരുമെന്ന് ഉറപ്പു വരുത്തണമെന്നും പൊതുസ്ഥലങ്ങളിലും പഞ്ചായത്ത് സ്ഥലങ്ങളിലും കൃഷി വകുപ്പുമായി ചേർന്ന് പച്ചക്കറി കൃഷി ചെയ്യാൻ ശ്രദ്ധിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. പൊതുസ്ഥലങ്ങളിൽ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), ദുരന്ത നിവാരണ പ്ലാൻ എന്നിവക്ക് യോഗത്തിൽ പ്രാധാന്യം നൽകി. മുൻഗണന പദ്ധതികളായ ഖരദ്രവ മാലിന്യ സംസ്കരണ പദ്ധതി, നിലാവ് പദ്ധതി, പ്രാദേശിക കാലാവസ്ഥാ വ്യതിയാന കർമ പദ്ധതി, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയുടെ വിഹിതത്തിൻെറ വിവരങ്ങൾ ഓരോ സ്ഥാപനങ്ങളും സമിതിയിൽ സമർപ്പിച്ച് അംഗീകാരം നേടി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. രേണു രാജ്, ജില്ല ആസൂത്രണ സമിതി അംഗങ്ങളായ അനിത ടീച്ചർ, ശാരദാ മോഹൻ, ലിസി അലക്സ്, എ.എസ്. അനിൽകുമാർ, സനിത റഹിം, റീത്താ പോൾ, മേഴ്സി ടീച്ചർ, ബെനഡിക്ട് ഫെർണാണ്ടസ്, പി.കെ. ചന്ദ്രശേഖരൻ, മാത്യൂസ് വർക്കി, ജില്ല പ്ലാനിങ് ഓഫിസർ പി.എ. ഫാത്തിമ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: കലക്ടറേറ്റ് പ്ലാനിങ് ഹാളിൽ ജില്ല ആസൂത്രണ സമിതി യോഗം ചേർന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
