Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right 25 ലക്ഷം രൂപയുടെ...

 25 ലക്ഷം രൂപയുടെ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

text_fields
bookmark_border
 25 ലക്ഷം രൂപയുടെ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
cancel
ആലുവ: സിനിമ മേഖലയിൽ വിതരണത്തിനു കൊണ്ടുവന്ന 900 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ. മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പി.ആർ. നിതിനെയാണ് (29) എക്‌സൈസ് പിടികൂടിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി ബംഗളൂരുവിൽനിന്നെത്തിയ നിതിനെ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നാണ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് 4.20 ന് ബംഗളൂരു-എറണാകുളം ഇന്‍റർസിറ്റിയിലാണ് പ്രതി എത്തിയത്. എറണാകുളം കമീഷണർ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. സിനിമകളുടെ പ്രൊമോ പരസ്യങ്ങളിൽ അഭിനയിച്ചതുവഴിയുള്ള ബന്ധമാണ് പ്രതിക്കുള്ളതെന്ന് എക്സൈസ് സംശയിക്കുന്നു. ക്യാപ്ഷൻ er yas1 nithin നിതിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story