Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right218 കിലോ ഹെറോയിൻ...

218 കിലോ ഹെറോയിൻ പിടികൂടിയ കേസ്​: പ്രതി റിമാൻഡിൽ

text_fields
bookmark_border
കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന്​ 218 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ്​ ചെയ്​തു. ചെന്നൈ നുങ്കംപാക്കത്തുള്ള ഫ്ലാറ്റിൽനിന്നാണ്​ ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സ്വാമി പിള്ളൈ (52) അറസ്റ്റിലായത്​. ​ചെന്നൈ എഗ്​മോർ ചീഫ്​ മെട്രോ പൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിസ്റ്റ്​ വാറന്‍റിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു. ഏതാനും ആഴ്​ചകളായി ഡി.ആർ.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. നേരത്തേ ​കൊലക്കേസിലും മയക്കുമരുന്ന്​ കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന്​ ഡി.ആർ.ഐ അധികൃതർ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story