Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപൂർവ നേട്ടങ്ങളുടെ...

അപൂർവ നേട്ടങ്ങളുടെ നെറുകയിൽ 20കാരി സെലസ്

text_fields
bookmark_border
അപൂർവ നേട്ടങ്ങളുടെ നെറുകയിൽ 20കാരി സെലസ്
cancel
camera_alt

സെ​ല​സ് ലോ​ക കു​റാ​ഷ് മ​ത്സ​രം

നി​യ​ന്ത്രി​ക്കു​ന്നു

മ​ട്ടാ​ഞ്ചേ​രി: 20 വ​യ​സ്സി​നി​ടെ ര​ണ്ട് കാ​യി​ക ഇ​ന​ങ്ങ​ളു​ടെ രാ​ജ്യാ​ന്ത​ര റ​ഫ​റി സ്ഥാ​ന​വും മൂ​ന്ന്​ ആ​യോ​ധ​ന ക​ല​ക​ളു​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ച്ചി​ങ് ലൈ​സ​ൻ​സും ക​ര​സ്ഥ​മാ​ക്കി കാ​ക്ക​നാ​ട് രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ ബി.​ബി.​എ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി സെ​ല​സ് മ​രി​യ രാ​ജ​ൻ. ഉ​സ്ബ​കി​സ്ഥാ​ൻ ആ​യോ​ധ​ന ക​ല​യാ​യ കു​റാ​ഷ്, ജ​പ്പാ​ൻ ആ​യോ​ധ​ന​ക​ല​യാ​യ ജു - ​ജി​റ്റ് സു ​എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളു​ടെ ലോ​ക മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​രീ​ക്ഷ​ക​ൾ പാ​സാ​യാ​ണ്​ സെ​ല​സ് ലൈ​സ​ൻ​സ് നേ​ടി​യ​ത്.

ഇ​സ്രാ​യേ​ലി ആ​യോ​ധ​ന ക​ല​യാ​യ ക്രാ​വ് മാ​ഗ​യി​ലും ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ച്ചി​ങ് ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് കാ​യി​ക ഇ​ന​ങ്ങ​ളി​ലും ദേ​ശീ​യ, അ​ന്ത​ർ ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ചെ​റു​പ്രാ​യം മു​ത​ൽ സെ​ല​സ് മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യി​ട്ടു​ണ്ട്. ജു​ഡോ​യി​ലും താ​യ്​​ക്വാ​ൻ​ഡോ സം​സ്ഥാ​ന, യൂ​നി​വേ​ഴ്സി​റ്റി, ഇ​ന്റ​ർ​വാ​ഴ്സി​റ്റി മ​ത്സ​ര​ങ്ങ​ളി​ൽ സെ​ല​സ് മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ​തി​നെ​ട്ടാം വ​യ​സ്സി​ലാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ​ൺ സ്റ്റാ​ർ കു​റാ​ഷ് റ​ഫ​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു.​പി​യി​ലെ ഷെ​ഹ​റാ​ൻ​പൂ​രി​ൽ ന​ട​ന്ന അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ക​ന്നി മ​ത്സ​രം നി​യ​ന്ത്രി​ക്കാ​നി​റ​ങ്ങി​യ സെ​ല​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കു​റാ​ഷ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് മു​മ്പി​ൽ മി​ക​വ് തെ​ളി​യി​ച്ചു. പി​ന്നീ​ട് കോം​മ്പാ​റ്റ് ജു-​ജി​റ്റ്സു​വി​ലും ഇ​ന്റ​ർ​നാ​ഷ​ന​ൽ റ​ഫ​റി ടെ​സ്റ്റ് എ​ഴു​തി. യൂ​നി​കോ​ൺ സ്റ്റ​ഡി എ​ബ്രോ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ കൂ​ടി​യാ​ണ്. സെ​ല​സി​ന്റെ കു​ടും​ബം മു​ഴു​വ​ൻ കാ​യി​ക രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

പി​താ​വ് രാ​ജ​ൻ വ​ർ​ഗീ​സ് കു​റാ​ഷ്, ജൂ​ഡോ, ജു- ​ജി​റ്റ്സു എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളു​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ റ​ഫ​റി​യും ഇ​ന്ത്യ​യി​ലെ ആ​ദ്യ കോം​മ്പാ​റ്റ് ജു-​ജി​റ്റ്സു സെ​വ​ൻ​ത് ഡാ​ൻ റെ​ഡ് ആ​ൻ​ഡ് വൈ​റ്റ് ബെ​ൽ​റ്റ് ജേ​താ​വു​മാ​ണ്. മാ​താ​വ് ടെ​സ് നി ​രാ​ജ​ൻ കു​റാ​ഷ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വി​മ​ൻ​സ് എ​ത്തി​ക്സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നും മു​ൻ ദേ​ശീ​യ ജൂ​ഡോ താ​ര​വു​മാ​ണ്. ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ റൊ​വാ​ൻ മ​രി​യ​യും വ​ർ​ഗീ​സ് രാ​ജ​നും ജു - ​ജി​റ്റ്സു, കു​റാ​ഷ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswomenachievements
News Summary - 20-year-old Seles on the cusp of rare achievements
Next Story