Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുണ്ടൂർ തോട് കെട്ടി...

കുണ്ടൂർ തോട് കെട്ടി സംരക്ഷിക്കാൻ 20 ലക്ഷം

text_fields
bookmark_border
കുണ്ടൂർ തോട് കെട്ടി സംരക്ഷിക്കാൻ 20 ലക്ഷം
cancel
camera_alt

ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലെ കു​ണ്ടൂ​ർ തോ​ടു​​മാ​യി ചേ​ർ​ന്നു​ള്ള പെ​രി​യാ​റി​ന്റെ കൈ​വ​ഴി​യാ​യ തു​മ്പാ​ത്തോ​ട്.

ദേ​ശം: പെ​രി​യാ​റി​ന്റെ കൈ​വ​ഴി ഒ​ഴു​കു​ന്ന ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലെ തു​മ്പാ​ത്തോ​ടി​ന്റെ ഭാ​ഗ​മാ​യ കു​ണ്ടൂ​ർ തോ​ട് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്ന് 20 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ അ​റി​യി​ച്ചു.

പെ​രി​യാ​റി​ന്റെ പ്ര​ധാ​ന കൈ​വ​ഴി​ത്തോ​ട് കാ​ടു​മൂ​ടു​ക​യും ഒ​ഴു​ക്ക് നി​ല​ച്ച് വെ​ള്ളം കെ​ട്ടി കു​ണ്ടൂ​ർ അ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ തോ​ടു​ക​ളു​ടെ വ​ശ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്ന അ​വ​സ്ഥ​യാ​ണ്. തൂ​മ്പാ​ത്തോ​ടി​ൽ നി​ന്ന് മേ​ഖ​ല​യി​ലെ നി​ര​വ​ധി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി വ​ഴി ജ​ല​സേ​ച​ന സം​വി​ധാ​ന​മു​ള്ള​താ​ണ്. കു​ണ്ടൂ​ർ തോ​ടി​ന്റെ വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞ​തോ​ടെ ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ക​യും വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ളും കു​ണ്ടൂ​ർ തോ​ടി​ന്റെ അ​വ​സ്ഥ​യും നേ​രി​ട്ട് ക​ണ്ട എം.​എ​ൽ.​എ, പ്ര​ശ്നം സം​ബ​ന്ധി​ച്ച് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ര​ണാ​നു​മ​തി, സാ​ങ്കേ​തി​കാ​നു​മ​തി എ​ന്നി​വ അ​ടി​യ​ന്തി​ര​മാ​യി ല​ഭ്യ​മാ​ക്കി ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newslakhsprotect
News Summary - 20 lakhs to build and protect Kundur canal
Next Story