Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനമ്പർ18 ഹോട്ടലിലെ...

നമ്പർ18 ഹോട്ടലിലെ പീഡനം: മുൻകൂർജാമ്യ ഹരജികൾ പ്രത്യേക സിറ്റിങ്​ നടത്തി പരി​ഗണിക്കും

text_fields
bookmark_border
കൊച്ചി: നമ്പർ18 ഹോട്ടൽ പോക്സോ കേസ് പ്രതികളുടെ മുൻകൂർജാമ്യ ഹരജികൾ ഹൈകോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ്​ നടത്തി പരിഗണിക്കും. പ്രതികളായ നമ്പർ18 ഹോട്ടലുടമ റോയ് ജെ. വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ ഹരജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച്​ പരിഗണിക്കുന്നത്​. ഹരജിക്കാരും പ്രോസിക്യൂഷനും ഹാജരാക്കിയ സി.സി ടി.വി ദൃശ്യങ്ങളടക്കം കോടതി അന്ന്​ പരിശോധിക്കും. കേസിലെ ഇരയുടെ രഹസ്യമൊഴി പരിശോധിച്ച കോടതി 17കാരിയുടെ മൊഴിയിലെ ചില വെളിപ്പെടുത്തലുകൾ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് വാക്കാൽ അഭി​പ്രായപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് റോയ് ജെ. വയലാട്ട് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പോക്സോ കേസ് എടുത്തത്. 2021 ഒക്ടോബറിൽ അഞ്ജലിക്കൊപ്പം താനും മകളും ബിസിനസ് മീറ്റിങ്ങിന്​ നമ്പർ18 ഹോട്ടലിലെത്തിയെന്നും റോയ് വയലാട്ട് തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഇവിടെ വച്ച് ഉപദ്രവിച്ചെന്നുമാണ് പരാതിയിലെ ആരോപണം. വിശദ അന്വേഷണം നടക്കുകയാണെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ്​ പ്രോസിക്യൂഷൻ അറിയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story