Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിൽനിന്ന് 177 കിലോ...

കാറിൽനിന്ന് 177 കിലോ കഞ്ചാവ്; സി.സി.ടി.വി പരിശോധനയുമായി പൊലീസ്

text_fields
bookmark_border
localnews
cancel

പ​ള്ളു​രു​ത്തി: മ​ദു​ര ക​മ്പ​നി​ക്ക്​ സ​മീ​പം മൂ​ടി​യി​ട്ടി​രു​ന്ന കാ​റി​ൽ​നി​ന്ന് അ​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 177 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കാ​ൻ പൊ​ലീ​സ്. കാ​ർ വാ​ട​ക​ക്ക് എ​ടു​ത്ത തൃ​പ്പൂ​ണി​ത്തു​റ തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി അ​ക്ഷ​യ് രാ​ജ് ക​ഴി​ഞ്ഞ ദി​വ​സം അ​മ്പ​ല​മേ​ട്ടി​ൽ ക​ഞ്ചാ​വ് കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം പ​ള്ളു​രു​ത്തി​യി​ൽ കൊ​ണ്ട് വ​ന്നി​ട്ട​യാ​ളെ ക​ണ്ടെ​ത്താ​നാ​ണ്​ പൊ​ലീ​സ് ശ്ര​മം. മേ​ഖ​ല​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​ര​മാ​വ​ധി ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പൊ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കാ​ർ പ​ള്ളു​രു​ത്തി​യി​ൽ എ​ത്തി​ച്ച​വ​രെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചാ​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും സം​ബ​ന്ധി​ച്ച് വ്യ​ക്​​ത​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ലീ​സ്. വാ​ഹ​നം വാ​ട​ക​ക്ക് ന​ൽ​കി​യ​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഇ​വ​രു​ടെ പ​ക്ക​ലു​ള്ള രേ​ഖ​ക​ൾ കൃ​ത്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. മ​ട്ടാ​ഞ്ചേ​രി അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. നി​ർ​ത്തി​യി​ട്ട കാ​റി​ൽ​നി​ന്ന് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeernakulamnews
News Summary - 177 kg of Cannabis seized from the car; Police to inspect CCTV
Next Story