Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശൗചാലയത്തിൽ...

ശൗചാലയത്തിൽ ഗർഭസ്ഥശിശുവി​െൻറ മൃതദേഹം: 17കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്​റ്റിൽ

text_fields
bookmark_border
ശൗചാലയത്തിൽ ഗർഭസ്ഥശിശുവി​െൻറ മൃതദേഹം: 17കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്​റ്റിൽ
cancel

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ശൗ​ചാ​ല​യ​ത്തി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു​വി​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യാ​യ 17കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വ് അ​റ​സ്​​റ്റി​ൽ. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ജോ​ബി​ൻ ജോ​ണാ​ണ്​ (20) എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലെ​ത്തി പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​തി​യെ തേ​ടി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് അ​റ​സ്​​റ്റെ​ന്നും കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ൾ നേ​ര​ത്തേ കൊ​ച്ചി​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്​​റ്റ്​ ആ​ശു​പ​ത്രി ശൗ​ചാ​ല​യ​ത്തി​ൽ മാ​സം തി​ക​യാ​തെ ജ​നി​ച്ച കു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​മ്മ​ക്കൊ​പ്പം സ്കാ​നി​ങി​നെ​ത്തി​യ പെ​ൺ​കു​ട്ടി ശൗ​ചാ​ല​യ​ത്തി​ൽ പ്ര​സ​വി​ച്ച​ശേ​ഷം പു​റ​ത്തു​പോ​വു​ക​യാ​യി​രു​ന്നു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 17കാ​രി​യെ​യും കു​ടും​ബ​ത്തെ​യും ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ വ​കു​പ്പു ചേ​ർ​ത്തും അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നും കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വെ​ള്ളി​യാ​ഴ്ച ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - 17-year-old rape case; one arrested
Next Story