Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട മിനി...

നിയന്ത്രണംവിട്ട മിനി വാൻ മീഡിയനിലിടിച്ച് മറിഞ്ഞ് 12 പേർക്ക് പരിക്ക്

text_fields
bookmark_border
നിയന്ത്രണംവിട്ട മിനി വാൻ മീഡിയനിലിടിച്ച് മറിഞ്ഞ് 12 പേർക്ക് പരിക്ക്
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ചെ​ങ്ങ​മ​നാ​ട് ദേ​ശം ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി വാ​ൻ

ചെ​ങ്ങ​മ​നാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ദേ​ശം ക​വ​ല​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട മി​നി വാ​ൻ മീ​ഡി​യ​നി​ലി​ടി​ച്ച് മ​റി​ഞ്ഞ് 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രി​ങ്ങാ​ല​ക്കു​ട തൊ​ട്ടി​പ്പാ​ല​ത്ത് നി​ന്ന് ചോ​റ്റാ​നി​ക്ക​ര​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് പോ​വു​ക​യാ​യി​രു​ന്ന 15ഓ​ളം പേ​ർ സ​ഞ്ച​രി​ച്ച വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പൊ​ടു​ന്ന​നെ യു ​ടേ​ൺ തി​രി​ഞ്ഞ് റോ​ഡി​ന് കു​റു​കെ​വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് വാ​നി​ന്റെ നി​യ​ന്ത്ര​ണം​വി​ട്ട്​ മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞ​ത്.

പ​രു​ക്കേ​റ്റ 12 പേ​രെ​യും ദേ​ശം സി.​എ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ട്ടി​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ കൊ​ക്കാ​ര​മാ​ക്ക​ൽ മാ​ലി​നി (33), തൃ​ശൂ​ർ ഇ​ല്ല​ത്തു പ​റ​മ്പി​ൽ മ​ഹേ​ഷ് (48), ക​രി​മ​ന​ക്ക​ൽ ഗി​രി​ജ (61), ഒ​ന്ന​ക്കാ​വി​ൽ സു​ലോ​ച​ന (63), കൈ​മാ​പ്പ​റ​മ്പി​ൽ ഷൈ​ല​ജ (61), പു​ള്ളി​ക്ക​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ന​ളി​നി (65), ബി​ന്ദു (54), ല​ത (59), സ​ന്ധ്യ (50), സു​പ്രി​യ (46), അ​ക്കാ​ത്തി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഗി​രി​ജ (60), ബേ​ബി (58) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ ര​ണ്ട് പേ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​പ​ക​ട​ത്തി​നി​ര​യാ​യ വാ​ൻ പി​ന്നീ​ട് നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewseranakulamAccidents
News Summary - 12 injured as mini van overturns after losing control, hitting median
Next Story