106 സ്കൂൾ അൺഫിറ്റ്
text_fieldsകൊച്ചി: പഴയകെട്ടിടങ്ങൾ, അപകടാവസ്ഥയിലുള്ള മതിലുകൾ, സുരക്ഷാഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ, ചുറ്റുമതിൽ ഇല്ലാത്ത സ്കൂൾവളപ്പ്, കാടുപിടിച്ചുകിടക്കുന്ന പ്രദേശം... നമ്മുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ പലതും അൺഫിറ്റാണ്. ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത് പൊളിച്ചുമാറ്റേണ്ട വിധം അപകടാവസ്ഥയിലുള്ള 106 സ്കൂൾ കെട്ടിടങ്ങൾ. കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭ സമ്മേളനത്തിൽ നൽകിയ മറുപടിയിലാണ് വിവിധ ജില്ലകളിലെ അൺഫിറ്റ് സ്കൂളുകളുടെ കണക്ക് വ്യക്തമാക്കുന്നത്. ഈ കണക്കിൽ നാലാം സ്ഥാനത്താണ് എറണാകുളമുള്ളത്. അൺഫിറ്റായ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ മൂന്നാമതും. നാല് ഉപജില്ലകളിലായാണിത്.
ഫിറ്റ്നസില്ലാതെ എങ്ങനെ?
ഓരോ അക്കാദമിക് വർഷവും ആരംഭിക്കുന്നതിനു മുമ്പ് സ്കൂളുകളിൽ ഫിറ്റ്നസ് പരിശോധന നടത്തുകയും സുരക്ഷാ ക്രമീകരണം ഒരുക്കുകയും വേണമെന്നാണ് ചട്ടം. ഇതിനായി എല്ലാ വർഷവും വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയും നടത്താറുണ്ട്. സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് നിർദേശമുണ്ട്. എന്നാൽ, ഇതൊന്നും പല സ്കൂളുകളിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. അപകടാവസ്ഥയും ശോച്യാവസ്ഥയും പരിഹരിക്കാൻ പ്ലാൻഫണ്ട്, കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങളുടെ നിർമാണവും ആകസ്മിക ധനസഹായം പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണിയും ഒരുവശത്ത് നടന്നുവരുന്നുണ്ട്.
ഏറെയും സർക്കാർ സ്കൂളുകൾ
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കൂടുതലും സർക്കാർ സ്കൂളുകളാണ് അൺഫിറ്റ് സ്ഥിതിയിലുള്ളത്. ആകെയുള്ള 106 എണ്ണത്തിൽ സർക്കാർ സ്കൂളുകൾ 95 ആണ്, ബാക്കി 11 എയ്ഡഡ് സ്കൂളുകളും. എറണാകുളത്ത് -36, ആലുവ -30, കോതമംഗലം -24, മൂവാറ്റുപുഴ -16 എന്നിങ്ങനെയാണ് ഓരോ ഉപജില്ലയിലെയും അൺഫിറ്റ് സ്കൂളുകളുടെ എണ്ണം. ജില്ലയിലെ അൺഫിറ്റ് സ്കൂളുകൾ ഏതൊക്കെയെന്നു നോക്കാം.
കൂടുതൽ എറണാകുളത്ത്
എറണാകുളം വിദ്യാഭ്യാസ ജില്ലക്കു കീഴിൽ എറണാകുളം ഉപജില്ലയിലാണ് കൂടുതൽ അൺഫിറ്റ് സ്കൂളുകളുള്ളത് -36 എണ്ണം. ജി.എച്ച്.എസ് പുത്തൻതോട്, ജി.ജി.എച്ച്.എസ്.എസ് മട്ടാഞ്ചേരി, ജി.ജി.എച്ച്.എസ്.എസ് എറണാകുളം, ജി.വി.ജെ.ബി.എസ് ഉദയംപേരൂർ, ജി.എച്ച്.എസ്.എസ് മരട്, ജി.വി.എച്ച്.എസ്.എസ് ചോറ്റാനിക്കര, ജി.എച്ച്.എസ്.എസ് ഇടപ്പള്ളി, ജി.എച്ച്.എസ്.എസ് നോർത്ത് ഇടപ്പള്ളി, ജി.എച്ച്.എസ്.എസ് വെണ്ണല, ജി.ബി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ഗവ. സംസ്കൃത എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ജി.ജി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ, ജി.ആർ.എഫ്.ടി എച്ച്.എസ് തേവര, ജി.വി.എച്ച്.എസ്.എസ് കടമക്കുടി, ജി.എൽ.പി.എസ് പാടിവട്ടം, ജി.എൽ.പി.എസ് വെണ്ണല, സെന്റ് ആന്റണീസ് യു.പി.എസ് പനങ്ങാട്, ജി.യു.പി.എസ് ഇടപ്പള്ളി, ജി.ജി.യു.പി.എസ് എറണാകുളം, ജി.യു.പി.എസ് താമരപ്പറമ്പ്, ജെ.ബി.എസ് നടക്കാവ്, വി.ജെ.ബി.എസ് ഉദയംപേരൂർ, ഗവ.ജെ.ബി.എസ് പൂത്തോട്ട, ജി.ജെ.ബി.എസ് കണയന്നൂർ, എറണാകുളം മോഡൽ ടെക്നിക്കൽ എച്ച്.എസ്.എസ് കലൂർ, ജി.യു.പി.എസ് പുതുവൈപ്പ്, ജി.യു.പി.എസ് വൈപ്പിൻ, ജി.എൽ.പി.എസ് ചെറായി സൗത്ത് എന്നീ ഗവ. സ്കൂളുകളും എസ്.എം.എച്ച്.എസ്.എസ് ചെറായി, എൻ.ഐ.ജെ എൽ.പി.എസ് കുമ്പളം, സെന്റ് പീറ്റേഴ്സ് എൽ.പി.എസ് വടുതല, എം.എ.എസ്.എസ് എൽ.പി.എസ് മട്ടാഞ്ചേരി, എം.ഒ.എം.എൽ.പി.എസ് കടുങ്ങമംഗലം, സി.ജി.എൽ.പി.എസ് മുളന്തുരുത്തി, എസ്.വി.യു.പി.എസ് നെട്ടൂർ, ടി.ബി.ഡി.എൽ.പി.എസ് കുഴിപ്പള്ളി എന്നീ എയ്ഡഡ് സ്കൂളുകളുമാണിവ.
തൊട്ടുപിന്നിൽ ആലുവ
ആലുവ ഉപജില്ലയിൽ 30 സ്കൂളുകളാണ് അൺഫിറ്റ് പട്ടികയിലുള്ളത്. ജി.എച്ച്.എസ്.എസ് കുട്ടമശ്ശേരി, ജി.ബി.എച്ച്.എസ്.എസ് ആലുവ, ജി.എച്ച്.എസ്.എസ് ആലുവ, ജി.എച്ച്.എസ്.എസ് പുളിയനം, എസ്.എൻ.ഡി.പി.എച്ച്.എസ് നീലേശ്വരം, ജി.എച്ച്.എസ്.എസ് മുപ്പത്തടം, ജി.എച്ച്.എസ്.എസ് ചെങ്ങമനാട്, ജി.എച്ച്.എസ്.എസ് നോർത്ത് പറവൂർ, ജി.വി.എച്ച്.എസ്.എസ് കൈതാരം, ജി.എച്ച്.എസ്.എസ് മഞ്ഞപ്ര, ജി.എച്ച്.എസ്.എസ് വെസ്റ്റ് കടുങ്ങല്ലൂർ, ജി.എച്ച്.എസ്.എസ് പഴംതോട്ടം, ജി.എച്ച്.എസ്.എസ് തെങ്ങോട്, ജി.എൽ.പി.എസ് എച്ച്.എം.ടി കോളനി, ജി.എം.ഐ.യു.പി.എസ് വെളിയത്തുനാട്, ജി.ജെ.ബി.എസ് കുന്നുകര, സെന്റ് ജോസഫ് ജി.എൽ.പി.എസ് അയിരൂർ, ജി.ജെ.ബി.എസ് ദേശം, ജി.എൽ.പി.എസ് എളവൂർ, ജി.യു.പി.എസ് കുന്നുവയൽ, ജി.എസ്.വി.എൽ.എസ് മേക്കാട്, ജി.യു.പി.എസ് ആഴകം, ജി.യു.പി.എസ് ഇല്ലിത്തോട്, ജി.യു.പി.എസ് കാലടി, കെ.വി.എൽ.പി.എസ് വെടിമറ, ജി.എൽ.പി.എസ് പെരുമ്പടന്ന, ജി.യു.പി.എസ് ചേന്ദമംഗലം എന്നീ ഗവ. സ്കൂളുകളും ഡി.ഡി.എസ്.എച്ച്.എസ്.എസ് കരിമ്പാടം, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് ഗോതുരുത്ത്, എൻ.എസ്.എസ് എച്ച്.എസ്.എസ് മാണിക്കമംഗലം എന്നീ എയ്ഡഡ് സ്കൂളുകളുമാണിവ.
കോതമംഗലത്ത് 24 സ്കൂൾ
ജി.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ, ജി.എച്ച്.എസ്.എസ് പെരുമ്പാവൂർ, ജി.ജി.എച്ച്.എസ്.എസ് പെരുമ്പാവൂർ, ജി.എച്ച്.എസ്.എസ് പെരുമ്പാവൂർ, ജി.എച്ച്.എസ്.എസ് അകനാട്, ജി.എച്ച്.എസ്.എസ് ചേരാനല്ലൂർ, ജി.വി.എച്ച്.എസ്.എസ് മാതിരപ്പള്ളി, ജി.വി.എച്ച്.എസ്.എസ് നേര്യമംഗലം, ജി.വി.എച്ച്.എസ്.എസ് കടവൂർ, ജി.എസ്.എസ് പൊയ്ക, ജി.എച്ച്.എസ്.എസ് നെല്ലിക്കുഴി, ജി.യു.പി.എസ് കീഴില്ലം, ജി.യു.പി.എസ് നോർത്ത് ഏഴിപ്പുറം, ജി.യു.പി.എസ് നോർത്ത് വാഴക്കുളം, ജി.യു.പി.എസ് മുടക്കുഴ, ജി.ജി.എൽ.പി.എസ് പെരുമ്പാവൂർ, ജി.എൽ.പി.എസ് പുല്ലുവഴി, ജി.എൽ.പി.എസ് പുഴുക്കാട്, ജി.എൽ.പി.എസ് വേങ്ങൂർ, ജി.യു.പി.എസ് അല്ലപ്ര, ജി.യു.പി.എസ് പൈമറ്റം, ജി.എൽ.പി.എസ് കോഴിപ്പിള്ളി, ജി.എൽ.പി.എസ് കോട്ടപ്പടി, ജി.എൽ.പി.എസ് കുട്ടമ്പുഴ എന്നിവയാണ് കോതമംഗലത്തെ സ്കൂളുകൾ. എല്ലാം സർക്കാർ സ്കൂളുകളാണ്.
ഏറ്റവും കുറവ് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴയിലാണ് ഏറ്റവും കുറവ് അൺഫിറ്റ് സ്കൂളുകളുള്ളത്, 16 എണ്ണം. ഇവയെല്ലാം ഗവ. സ്കൂളുകളാണ്. ജി.എൽ.പി.ബി.എസ് തൃക്കളത്തൂർ, എൻ.എസ്.എസ്. എച്ച്.എസ്.എസ് മാണൂർ, ജി.എച്ച്.എസ്.എസ് നാമക്കുഴി, ജി.എച്ച്.എസ്.എസ് പാമ്പാക്കുട, ജി.എച്ച്.എസ് ശിവൻകുന്ന്, ജി.വി.എച്ച്.എസ്.എസ് ഈസ്റ്റ് മാറാടി, ജി.വി.എച്ച്.എസ്.എസ് തിരുമാറാടി, ജി.എം.എച്ച്.എസ് പാലക്കുഴ, ജി.എച്ച്.എസ് അരൂർ, പി.യു.പി.എസ് മരുതൂർ, ജി.യു.പി.എസ് കൂത്താട്ടുകുളം, ജി.എൽ.പി.എസ് കടാതി, ജി.എൽ.പി.എസ് മേക്കടമ്പ്, ജി.ടി.യു.പി.എസ് മൂവാറ്റുപുഴ, ജി.യു.പി.എസ് നോർത്ത് മാറാടി, ജി.യു.പി.എസ് പിറമാടം എന്നിവയാണ് ഈ സ്കൂളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

