Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right10,12 പൊതുപരീക്ഷകൾ;...

10,12 പൊതുപരീക്ഷകൾ; ഒരുക്കങ്ങള്‍ പൂര്‍ണം

text_fields
bookmark_border
*ഇത്തവണ എസ്.എസ്.എൽ.സി എഴുതുന്നത് 32,181 പേർ കൊച്ചി: എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി പരീക്ഷകൾക്കായി ജില്ല ഒരുങ്ങി. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ചയും ഹയര്‍സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി തിയറി പരീക്ഷകള്‍ ബുധനാഴ്ചയുമാണ് ആരംഭിക്കുന്നത്. പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. എസ്.എസ്.എല്‍.സി പരീക്ഷക്ക്​ 32,181 കുട്ടികളാണ് ജില്ലയില്‍ തയാറെടുക്കുന്നത്. എറണാകുളം (100), ആലുവ (118), മൂവാറ്റുപുഴ (56), കോതമംഗലം (53) എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി ആകെ 327 പരീക്ഷ സെന്ററുകളാണ് സജ്ജമാക്കിയിട്ടുള്ളത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷയെഴുതുന്നത്- 584 വിദ്യാർഥികൾ. എല്ലാ ദിവസവും രാവിലെ 9.45ന് ആരംഭിക്കുന്ന വിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ട്രഷറി/ ബാങ്ക് ലോക്കറുകളിലായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ വിതരണത്തിനായി ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷയിലായിരിക്കും പരീക്ഷ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുക. പരീക്ഷ കേന്ദ്രങ്ങളിലെ പരിശോധനക്ക്​ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല തലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപവത്​കരിച്ചിട്ടുണ്ട്. ഏപ്രില്‍ 29 നാണ് പരീക്ഷ അവസാനിക്കുന്നത്. റെഗുലര്‍, ഓപണ്‍, പ്രൈവറ്റ് വിഭാഗങ്ങളിലായി ആകെ 34,400 കുട്ടികളാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി പരീക്ഷ എഴുതുന്നത്. ഇതില്‍ 17,223 പെണ്‍കുട്ടികളും 17,177 ആണ്‍കുട്ടികളുമാണ്. ജില്ലയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 34 സെന്ററുകളിലായി ആകെ 2,587 (റെഗുലര്‍ & പ്രൈവറ്റ് )കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ 1708 ആണ്‍കുട്ടികളും 879 പെണ്‍കുട്ടികളുമാണ്. ചൂടിൽ വേണം കരുതൽ കനത്ത ചൂട് കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളില്‍ വേണ്ട സൗകര്യങ്ങളൊരുക്കാന്‍ അതത് വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് ഉള്ളതിനാലും കോവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം സ്വന്തം നിലയിൽ കൊണ്ടുവരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ. കൈകള്‍ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസറുകളും പരീക്ഷ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story