Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right100 കോടിയുടെ...

100 കോടിയുടെ സംരംഭങ്ങൾ: 11 വർഷത്തിനിടെ കേരളത്തിൽ നാലെണ്ണം മാത്രം

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്ത് 2011 മുതൽ 2022 ഫെബ്രുവരി അഞ്ചുവരെ 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയത് നാലു സ്ഥാപനങ്ങൾ മാത്രമാണെന്ന് വിവരാവകാശ രേഖ. കെ.എസ്.ഐ.ഡി.സിയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ കണക്കാണ് ഇത്. അതേസമയം, എട്ട്​ മെഗാ സംരംഭങ്ങൾ കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്‍റെ അനുമതിക്കായി കാത്തുനിൽക്കുന്നുണ്ട്​. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്.ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. 12,375 കോടിയുടെ മുതൽമുടക്കുള്ളതാണ്​ 'വെയ്​റ്റിങ്​ ലിസ്റ്റിലെ' പദ്ധതികൾ. നെൽപ്പാടം, തണ്ണീർത്തടം ഭൂമിയുടെ തരംമാറ്റത്തിന്​ വരുന്ന കാലതാമസമാണ്​ വൻകിട പദ്ധതികൾ യാഥാർഥ്യമാകാത്തതിന്​ പിന്നിലെ കാരണം. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ജോയ്‌സ് ബീച്ച് റിസോർട്ട്​, എസ്​.പി ഹൈടെക്, യാന്‍സ്​ ഹെൽത്ത്കെയർ എന്നിവയാണ്​ 100 കോടിക്ക്​ മുകളിൽ നിക്ഷേപം നടത്തിയ സ്ഥാപനങ്ങൾ. കേരളം വ്യവസായ സൗഹാര്‍ദമാണെന്ന് പറയുമ്പോഴും കാര്യമായ നിക്ഷേപം വരുന്നില്ലെന്ന്​ ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി. മാത്രമല്ല, കോടികൾ മുതൽമുടക്കുള്ള പദ്ധതികൾക്ക് അനുമതി നീളുന്ന സ്ഥിതിവിശേഷമാണ്. നിക്ഷേപക സംഗമങ്ങൾക്ക് പകരം സംരംഭങ്ങൾ നടത്താനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ അടിയന്തരമായി ഒരുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story