Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right10 ഏക്കറിൽ തീപടർന്നു

10 ഏക്കറിൽ തീപടർന്നു

text_fields
bookmark_border
10 ഏക്കറിൽ തീപടർന്നു
cancel
കൂത്താട്ടുകുളം: ഇലഞ്ഞി കൂരുമലയിൽ വൻ തീപിടിത്തം. 10 ഏക്കർ വരുന്ന സ്ഥലത്താണ് തീപടർന്നത്. പുരയിടത്തിൽ പൈനാപ്പിൾ കൃഷിക്കായി നിലമൊരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികൾ തീയിട്ടതാണ് സമീപത്തെ മലയിലേക്ക് പടരാൻ കാരണം. കനത്ത വെയിലും കാറ്റും മൂലം തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. കൂത്താട്ടുകുളം അഗ്​നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തേക്ക് വഴിയില്ലാത്തതിനാൽ തീയണക്കാൻ കഴിഞ്ഞില്ല. അഗ്​നിരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നാണ് പിന്നീട് തീ നിയന്ത്രണ വിധേയമാക്കിയത്. കാറ്റിൽ തീ പടർന്നുപിടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story