Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂക യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsbookmark_border
രാഹുൽ
കോലഞ്ചേരി: ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വാളകം കുന്നക്കാൽ ആവുണ്ട ഭാഗത്ത് വെൺമേനിക്കുടിയിൽ രാഹുലിനെയാണ് (29) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25ന് രാത്രി എട്ടരക്കാണ് സംഭവം. യുവതി ഒറ്റക്ക് താമസിക്കുന്ന വീട്ടിലെത്തിയ രാഹുൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോയി. യുവതി നൽകിയ ഏകദേശ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രാഹുൽ പിടിയിലാകുന്നത്. ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ പി.വി. സജി, എ.എസ്.ഐ ജിനു ജോസഫ്, എസ്.സി.പി. ഒമാരായ ഡിനിൽ ദാമോദരൻ, മിനി അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ അടിക്കുറിപ്പ്: പീഡനക്കേസിൽ പിടിയിലായ രാഹുൽ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

