Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായംകുളം ഏദൻ ഗാർഡൻ...

കായംകുളം ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിൽ സ്കോളർഷിപ്പോടെ പ്ലസ് വൺ പ്രവേശനം നേടുന്നതിനുള്ള പരീക്ഷ മേയ് 9ന്.

text_fields
bookmark_border
കായംകുളം: കായംകുളം ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിലേക്കുള്ള പ്രവേശന പരീക്ഷ മേയ് ഒമ്പതിന്​ രാവിലെ ഒമ്പത്​ മണിക്ക് നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്ലസ് വൺ കേരള സിലബസിൽ പഠിക്കുന്നതോടൊപ്പം നീറ്റ്, ഐ.ഐ.ടി, ജെ.ഇ.ഇ, കീം ഉൾപ്പെടെ വിവിധ പരീക്ഷകൾക്കുള്ള പരിശീലനവും ഇസ്​ലാമിക വിഷയത്തിൽ സർട്ടിഫിക്കറ്റും നേടാൻ കഴിയുന്നതാണ് കോഴ്സ്. മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്​​ നേടാനും അവസരമുണ്ട്​. കുട്ടികൾക്ക് സയൻസ്, കോമേഴ്സ് സ്ട്രീമുകൾ തെരഞ്ഞെടുക്കാം. ധാർമിക ബോധത്തിലൂന്നിയ വിദ്യാഭ്യാസമാണ് ഏദൻ ഗാർഡനിൽ നൽകുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ഐ.ടി ലാബ്, സയൻസ് ലാബ്, കാന്‍റീൻ, സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം തുടങ്ങിയവ ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിന്‍റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾ 0479 2992960, 7092992961,7092992962 എന്നീ നമ്പറുകളിൽ ലഭ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story