Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightസഞ്ചാരികളെ വട്ടംകറക്കി...

സഞ്ചാരികളെ വട്ടംകറക്കി പുതിയ സ്ഥലനാമ ബോർഡുകൾ

text_fields
bookmark_border
സഞ്ചാരികളെ വട്ടംകറക്കി പുതിയ സ്ഥലനാമ ബോർഡുകൾ
cancel
ഫോർട്ട്​കൊച്ചി: 'കൊച്ചി ഇതിലേ' എന്ന പേരിൽ വേ ഫൈൻഡിങ്​ സൈനേജ് പദ്ധതി പ്രകാരം ഫോർട്ട്​കൊച്ചിയിൽ പുതുതായി സ്ഥാപിച്ച സ്ഥലനാമ ബോർഡുകൾ സഞ്ചാരികളെ വലക്കുന്നു. കൊച്ചി കാണാനെത്തുന്ന സഞ്ചാരികൾക്ക് ഉപകാരപ്രദമെന്ന നിലയിലാണ് സ്മാർട്ട് മിഷൻ അധികൃതർ സ്ഥലനാമ ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ, പല ബോർഡുകളും സഞ്ചാരികളെ വട്ടംകറക്കുകയാണ്. കൊച്ചി നഗരസഭ ഫോർട്ട്​കൊച്ചി സോണൽ ഓഫിസ് സ്ഥിതി ചെയ്യുന്നത് റിവർ റോഡിലാണ്.
എന്നാൽ, അമരാവതി റോഡായാണ് പുതിയ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ ബോർഡിന് അരമീറ്റർ മാത്രം മാറി കൊച്ചി നഗരസഭ നേരത്തേ സ്ഥാപിച്ച റിവർ റോഡ് എന്ന ബോർഡ് നിലവിൽ ഇരിക്കെയാണ് അമരാവതി റോഡെന്ന ബോർഡ് വെച്ചിരിക്കുന്നത്. ഫോർട്ട്​കൊച്ചി പരേഡ് ഗ്രൗണ്ടിൽ ബാസ്​റ്റിൻ സ്ട്രീറ്റ് എന്ന പുതിയ ബോർഡി​ൻെറ സൂചിക നീളുന്നത് ഫോർട്ട്​കൊച്ചി പോസ്​റ്റ്​ ഓഫിസിലേക്കാണ്.
ബോർഡ് കണ്ട് പലരും പോസ്​റ്റ്​ ഓഫിസി​ൻെറ ചുറ്റുവളപ്പിലേക്കും കയറുന്നുണ്ട്. ചരിത്രപ്രശസ്തമായ മെക്കൻസി ലൈൻ 'മക് കെൻസി' ലെയിനായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികളെ ആകെ കൺഫ്യൂഷ്യനാക്കുകയാണ് ഇത്തരം ബോർഡുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story