Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:45 AM IST Updated On
date_range 17 April 2022 5:45 AM ISTസിറ്റി ഗ്യാസ്: 8864 കണക്ഷൻ നൽകി
text_fieldsbookmark_border
കൊച്ചി: വീടുകളിൽ പൈപ്പ് ലൈനിലൂടെ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയത് 8864 കണക്ഷനുകൾ. തൃക്കാക്കര, കളമശ്ശേരി നഗരസഭകളിലായാണ് ഇത്. മഴക്ക് മുമ്പായി 10,000 കണക്ഷനുകൾ നൽകാനാണ് ഉദ്ദേശം. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാചകവാതക ഉപയോഗത്തിൽ 30 ശതമാനം ലാഭമുണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. മരട് നഗരസഭയിൽ ആറായിരവും കൊച്ചിൻ കോർപറേഷനിൽ പതിനായിരവും കണക്ഷനുകൾ നൽകും. പൈപ്പുകൾ ഭൂമിക്കടിയിലൂടെ ആയതിനാൽ മഴയ്ക്കുശേഷം എത്രയും വേഗത്തിൽ നടപടി പൂർത്തിയാക്കും. രണ്ടുമാസം കൂടുമ്പോൾ മീറ്റർ റീഡിങ് അനുസരിച്ചാണ് ഗുണഭോക്താക്കളിൽനിന്ന് തുക ഈടാക്കുന്നത്. ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കുന്നവർക്ക് 7118 രൂപക്ക് കണക്ഷൻ നൽകും. മീറ്റർ റീഡിങ്ങിനോടൊപ്പം സുരക്ഷ പരിശോധനയും നടത്തും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story