Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:50 AM IST Updated On
date_range 23 April 2022 5:50 AM ISTകാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം പൊയ്ക്കാട്ടുശ്ശേരി സ്വദേശിക്ക്
text_fieldsbookmark_border
ചെങ്ങമനാട്: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത് നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കൊറ്റയത്ത് വീട്ടിൽ കെ.കെ. ഉണ്ണിക്ക്. നാട്ടുകാരനായ ഏജന്‍റ് കാരക്കാട്ടുകുന്ന് സ്വദേശി പീതാംബരന്‍റെ പക്കൽനിന്നാണ് ടിക്കറ്റ് എടുത്തത്. വിറ്റുതീരാൻ ബാക്കിയുണ്ടായ നാല് ടിക്കറ്റും സ്ഥിരം എടുക്കുന്ന ഉണ്ണിക്ക് പീതാംബരൻ നൽകുകയായിരുന്നു. നറുക്കെടുപ്പിന് അരമണിക്കൂര്‍ മുമ്പാണ് ഉണ്ണിക്ക് ലോട്ടറി ലഭിച്ചത്. ശ്വാസംമുട്ട് മൂലം വാർക്കപ്പണി നിർത്തി രണ്ടരവർഷമായി വീടിനടുത്ത് കടമുറി വാടകക്കെടുത്ത് പലചരക്ക് കച്ചവടം നടത്തിവരുകയാണ്. കച്ചവടത്തിനും മറ്റുമായി പലരിൽനിന്ന് വാങ്ങിയ പണം തിരിച്ചുകൊടുക്കാനാവാതെ വിഷമിക്കുന്നതിനിടയിലാണ് ലോട്ടറി അടിച്ചത്. EKG ANKA 1 LOTERY കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഉണ്ണി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
