Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യത്തിന്‍റെ...

സ്വാതന്ത്ര്യത്തിന്‍റെ 75 ാം വാർഷികം: നിയമസഭ പ്രത്യേക യോഗം ചേരും

text_fields
bookmark_border
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച്​ നിയമസഭ പ്രത്യേക യോഗം ചേരാൻ ധാരണയായി. ആഗസ്റ്റ്​​ 22ന്​ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിന്‍റെ ആദ്യദിനം ഇതിനായി മാറ്റിവെച്ചു. നേരത്തേ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ ആഗസ്റ്റ്​​ 14ന്​ അർധരാത്രി നിയമസഭ സമ്മേളിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. അന്ന്​ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം ഇതിനായി സഭ ചേരണമെന്നും പ്രതിപക്ഷ നേതാവ്​ ആവശ്യപ്പെട്ടു. സർക്കാർ ഇതും അംഗീകരിച്ചിരുന്നില്ല. ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ അസാധുവായതോടെ അടിയന്തരമായി നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ നിർബന്ധിതമായി. ഈ സാഹചര്യത്തിലാണ്​ സ്വാതന്ത്ര്യത്തിന്‍റെ 75 സംവത്സരങ്ങളെ അനുസ്മരിക്കുന്ന പ്രത്യേക യോഗം ചേരാൻ സർക്കാർ തീരുമാനിച്ചത്​. ചർച്ചക്ക്​ തയാറായില്ലെങ്കിൽ പ്രതിപക്ഷം സഭയിൽ ഇത്​ ഉന്നയിക്കുമെന്ന്​ ഉറപ്പായിരുന്നു. പ്രത്യേക സമ്മേളനം നടത്താനാകില്ലെന്ന നിലപാട്​ സർക്കാർ എടുത്തപ്പോൾ സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്​ പ്രത്യേക സമ്മേളനത്തിൽനിന്ന്​ സി.എ.പി.എം മുൻകാലത്തും ഒഴിഞ്ഞു​മാറിയത്​​ ചർച്ചയായിരുന്നു. 22 മുതൽ 10 ദിവസമാണ്​ നിയമസഭ ചേരുക. ആദ്യദിനമാണ്​ പ്രത്യേക ​ചർച്ചക്കായി മാറ്റിയത്​. ബാക്കി ഒമ്പതു ​ദിവസം ഓർഡിനൻസിന്​ പകരമുള്ള ബില്ലുകൾക്കും പുതിയ ബില്ലുകൾക്കുമാണ്​. ബുധനാഴ്ചയാണ്​ പ്രത്യേക സമ്മേളനം വിളിക്കാൻ മന്ത്രിസഭ ശിപാർശ ചെയ്തത്​. ഗവർണർ ഇത്​ അംഗീകരിക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story