Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിയോരക്കച്ചവടം: ...

വഴിയോരക്കച്ചവടം: ലൈസൻസ്​ കൈപ്പറ്റാത്ത 745പേരെ പട്ടികയിൽനിന്ന്​ ഒഴിവാക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: നഗരത്തിലെ വഴിയോരക്കച്ചവടത്തിനുള്ള ലൈസൻസിന് അർഹതയുണ്ടെന്ന് കണ്ടെത്തിയിട്ടും മതിയായ രേഖകൾ ഹാജരാക്കി കൈപ്പറ്റാത്ത 745പേരെ പട്ടികയിൽനിന്ന്​ ഒഴിവാക്കണമെന്ന്​ ഹൈകോടതി. ഇവരുടെ പേരുവിവരം ഡിവിഷൻ തിരിച്ച് നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ജസ്റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശിച്ചു. ഇത്രയുംപേർ ലൈസൻസ്​ കൈപ്പറ്റിയിട്ടില്ലെന്ന്​ അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ്​ ഉത്തരവ്​. കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളാണ്​ കോടതി പരിഗണിച്ചത്​. ഒരുമാസത്തെ കാലളവിൽ ഒരാഴ്ചക്കകം പട്ടിക പ്രസിദ്ധീകരിക്കാനാണ്​ കോടതി നിർദേശം. പേര്​ നീക്കം ചെയ്യപ്പട്ടവരിൽ പരാതിയുള്ളവർക്ക് മതിയായ രേഖകളുമായി നഗരസഭയെ ലൈസൻസിനായി സമീപിക്കാൻ അവസരം നൽകണം​. പരാതി ഉന്നയിക്കുന്നവരുടെ അപേക്ഷ പരിഗണിക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. തെരുവുകച്ചവടത്തിനുള്ള ലൈസൻസിന് യോഗ്യതയുണ്ടെന്ന് നഗരസഭ കണ്ടെത്തിയ 3520 പേരിൽ 2775 പേരാണ് ഇതുവരെ ലൈസൻസ് കൈപ്പറ്റിയത്. ഹരജി വീണ്ടും ജൂൺ 24ന്​ പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story