Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:45 AM IST Updated On
date_range 24 Feb 2022 5:45 AM ISTദേശീയപാത 66: ഭൂവുടമകളുടെ ആവശ്യങ്ങൾ കലക്ടർ അവഗണിച്ചെന്ന് തിരുമുപ്പം സമര സമിതി
text_fieldsbookmark_border
പറവൂർ: ദേശീയപാത 66 വികസന സ്ഥലമെടുപ്പ് പുതിയ ഓഫിസ് പറവൂരിലെ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം കലക്ടർ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണത്തിൽ എൻ.എച്ച് 66 തിരുമുപ്പം സമരസമിതി ഒരു മാസം മുമ്പ് ഉന്നയിച്ച ആവശ്യങ്ങൾ പരാമർശിക്കാതെ അവഗണിച്ചതായി സമരസമിതി നേതാക്കൾ ആരോപിച്ചു. 200 ദിവസത്തിലേറെയായി തിരുമുപ്പത്ത് സമരം ചെയ്യുന്ന 35ലധികം വരുന്ന ഭൂവുടമകൾ ആരും ഇതുവരെ ഒരുരേഖയും ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടില്ല. അലൈൻമെന്‍റ് മാറ്റത്തിനല്ല, 2005ൽ അംഗീകരിച്ച അലൈൻമെന്‍റ് പ്രകാരം റോഡ് വളവ് കൂടാതെ നേരെ തന്നെ നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നവംബർ 26ന് ഹൈകോടതി ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ കാണിച്ച് ഭൂവുടമകളും സമരസമിതിയും നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ഹൈകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായിട്ടും ഓഫിസ് ഉദ്ഘാടന വേളയിൽ തിരുമുപ്പം വിഷയത്തിൽ തെറ്റായ പരാമർശമാണ് കലക്ടർ നടത്തിയത്. നീതിക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story