Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്​ 644 പേർക്ക്​

കോവിഡ്​ 644 പേർക്ക്​

text_fields
bookmark_border
കൊച്ചി: സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 644 പേർ ഉൾപ്പെടെ ജില്ലയിൽ 708 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ വിദേശം/ അന്തർ സംസ്ഥാനത്തുനിന്ന്​ എത്തിയവരാണ്​. 50 പേരുടെ രോഗ ഉറവിടം അറിയില്ല. 10 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര-45, അശമന്നൂർ-30, ചെങ്ങമനാട്-29, തൃപ്പൂണിത്തുറ-25, കാലടി-20, കിഴക്കമ്പലം-20, മലയാറ്റൂർ, നീലീശ്വരം-18, കാഞ്ഞൂർ, കീഴ്മാട് -17, കളമശ്ശേരി-16, അങ്കമാലി, ഇടപ്പള്ളി, കോതമംഗലം-13, കടുങ്ങല്ലൂർ, നെടുമ്പാശ്ശേരി, വാഴക്കുളം-12, ചോറ്റാനിക്കര-11, കറുകുറ്റി, കുന്നുകര, മരട്, വൈറ്റില-10. വെള്ളിയാഴ്​ച 686 പേർ രോഗമുക്തി നേടി. 936 പേരെകൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 613 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന്​ ഒഴിവാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 26,022. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8926. പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നായി 6692 സാമ്പിൾകൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story