Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2021 5:28 AM IST Updated On
date_range 12 July 2021 5:28 AM ISTപെരുമ്പാവൂർ ബൈപാസ്: ആദ്യഘട്ടത്തിന് 61.52 കോടി
text_fieldsbookmark_border
പെരുമ്പാവൂര്‍: നഗരത്തിൻെറ ഗതാഗതക്കുരുക്കിന് പരിഹാരമായി ജനം കാത്തിരിക്കുന്ന ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥലവില നിര്‍ണയ നടപടി പൂര്‍ത്തിയായി. പുനരധിവാസ പാക്കേജുകളും കെട്ടിടങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തഹസില്‍ദാര്‍ നല്‍കിയ വില നിർണയത്തിൻെറ അടിസ്ഥാനത്തില്‍ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും മറ്റു നിര്‍മാണത്തിനുമായി 61.52 കോടി ആര്‍.ബി.ഡി.സി.കെ അംഗീകരിച്ച് കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഏഴുദിവസത്തിനുള്ളില്‍ ഈ തുക അനുവദിക്കുന്നതിനും പദ്ധതിയുടെ നിര്‍മാണം വേഗത്തില്‍ തുടങ്ങുമെന്നും ഇതു സംബന്ധിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആലുവ-മൂന്നാര്‍ റോഡ് 23 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി കെ.ആര്‍.എഫ്.ബി എക്‌സി. എൻജിനീയറെ യോഗം ചുമതലപ്പെടുത്തി. കീഴില്ലം കുറിച്ചിലക്കോട് റോഡ് വീതികൂട്ടി നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും നടപടികള്‍ ഏകോപിപ്പിച്ചു. മേതല കല്ലില്‍ സ്‌കൂളില്‍ മലയിടിഞ്ഞ് മണ്ണ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ റിടൈനിങ് വാള്‍ നിര്‍മിക്കുന്നതിന് ആവശ്യമായി കൂടുതലായി 30 ലക്ഷം അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മൂന്ന് കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ നവീകരണത്തിന് സാങ്കേതിക അനുമതിക്ക് അടുത്ത കമ്മിറ്റിയില്‍ അംഗീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കില ഉദ്യോസ്ഥര്‍ക്ക് എം.എല്‍.എ നിർദേശം നല്‍കി. ഗവ. പോളിടെക്നിക്കിൻെറ 70 ശതമാനത്തോളം ജോലി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാക്കി ജോലികൾ കൂടി ചെയ്ത് ഒന്നാം ഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്‌കൂളുമായി ബന്ധപ്പെട്ട് നിര്‍മാണത്തിൻെറ അപാകതകള്‍ എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. കിഫ്ബിയുടെ ഉന്നതതല സംഘം സ്‌കൂള്‍ സന്ദര്‍ശിക്കും. സ്‌കൂള്‍ സന്ദര്‍ശനവേളയില്‍ പ്രധാനാധ്യാപകരുമായിട്ടും പി.ടി.എയുമായി സ്കൂളിൻെറ ഗുണനിലവാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നും എം.എല്‍.എ നിർദേശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, അഡീഷനല്‍ സി.ഇ.ഒ സത്യജിത്ത് രാജന്‍, ജനറല്‍ മാനേജര്‍ ഷൈല, പ്രോജകട് മാനേജര്‍ ദീപു, ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ഐസക് വര്‍ഗീസ്, ആര്‍.ബി.ഡി.സി.കെ ഡെപ്യൂട്ടി കലക്ടര്‍ രാജന്‍, കെ.ആര്‍.എഫ്.ബി എക്‌സി. എൻജിനീയര്‍ മിനി മാത്യു, പൊതുമരാമത്ത് റോഡ്‌സ് എക്‌സി. എൻജിനീയര്‍ ഷിജി കരുണാകരന്‍, ലാൻഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ചന്ദ്രശേഖരന്‍, സ്ഥലമെടുപ്പ് തഹസില്‍ദാര്‍ സീനത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story