Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:46 AM IST Updated On
date_range 22 April 2022 5:46 AM ISTആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വികസനത്തിന് 6.10 കോടി
text_fieldsbookmark_border
ആലുവ: നിർമാണം നടക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 6,10,08,000 രൂപകൂടി അനുവദിച്ചു. യാർഡ് ഡെവലപ്മെന്റ് വർക്ക്ഷോപ്പിൽനിന്ന് പുറത്തേക്കുവിടുന്ന ഡീസലും ഓയിലും കലർന്ന വെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്മെന്‍റ് പ്ലാന്‍റ് നിർമാണം, ശുദ്ധീകരിച്ച വെള്ളം ഒഴുകിപ്പോകാൻ ഓടകളും സംരക്ഷണഭിത്തികളും നിർമിക്കൽ, പ്ലാന്‍റിനാവശ്യമായ അനുബന്ധ മെഷിനറികൾ, വാർഷിക മെയിന്‍റനൻസ് കോൺട്രാക്റ്റ് എന്നിവക്കാണ് കെ.എസ്.ആർ.ടി.സിയിൽനിന്ന് അനുമതി ലഭിച്ചതെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പുതിയ ബസ് സ്റ്റേഷൻ കം അമിനിറ്റി സെന്‍റർ നിർമിക്കുന്നതിന് അൻവർ സാദത്ത് എം.എൽ.എയുടെ 2016-17, 2017-18 ലെ ആസ്തി വികസനഫണ്ടിൽനിന്ന് 58,96,000 രൂപയും അണ്ടർഗ്രൗണ്ട് ടാങ്കുകളും സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും മറ്റനുബന്ധ പ്രവൃത്തികൾക്കുമായി 2020-21 ലെ ആസ്തി വികസനഫണ്ടിൽനിന്ന് 2,75,000 രൂപയുംകൂടി മൊത്തം 86,46,000 രൂപയുടെ നിർമാണപ്രവർത്തനം നടക്കുകയാണ്. ഈ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ എം.ഡി ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗതാഗതമന്ത്രി ആന്‍റണി രാജുവിനോടും ഈ ആവശ്യം നേരിട്ടറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആവശ്യമായ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർക്ക് എം.ഡി നിർദേശം നൽകി. ഇതേതുടർന്ന് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതിക്കാവശ്യമായ ടെൻഡർ നടത്തി പദ്ധതി പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. ക്യാപ്‌ഷൻ ea yas7 ksrtc നിർമാണം നടക്കുന്ന ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് സമുച്ചയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
