Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനമ്പം പൊലീസ്...

മുനമ്പം പൊലീസ് സ്​റ്റേഷൻ പരിധിയില്‍ 50 സി.സി.ടി.വികള്‍ സ്ഥാപിക്കുന്നു

text_fields
bookmark_border
വൈപ്പിന്‍: പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളില്‍ മുനമ്പം ജനമൈത്രി പൊലീസും വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന്​ നടപ്പാക്കുന്ന സി.സി.ടി.വി പദ്ധതി റൂറല്‍ എസ്.പി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. സേവി താന്നിപ്പിള്ളി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ തുളസി സോമന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ രമണി അജയന്‍, കെ.എസ്. നിബിന്‍, പഞ്ചായത്ത്​ അംഗം പോള്‍സണ്‍ മാളിയേക്കല്‍, എസ്‌.ഐ എ.കെ. സുധീര്‍, കെ.കെ. അബ്​ദുറഹ്മാന്‍, പി.കെ. ഭാസി, ടി. എസ്. സജീവ്, പി.എസ്. ചിത്തരഞ്ജന്‍, ബേബി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. റൂറല്‍ എസ്​.പിയുടെ തൗസൻറ്​ ഐ പദ്ധതിയില്‍ സ്ഥാപിക്കുന്ന കാമറദൃശ്യങ്ങള്‍ ജില്ല പൊലീസ് കണ്‍ട്രോള്‍ റൂമിലും തത്സമയം ലഭിക്കും. ആദ്യഘട്ടത്തില്‍ 50 കാമറകളാണ് സ്ഥാപിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കുറക്കാനും വാഹനാപകടക്കേസുകളില്‍ വസ്തുനിഷ്​ഠ അന്വേഷണം നടത്താനും ക്രമസമാധാനപാലനം ഉറപ്പാക്കാനും ഇതുവഴി കഴിയുമെന്നാണ് പൊലീസ് കരുതുന്നത്.
Show Full Article
TAGS:
Next Story