Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോഞ്ഞാശ്ശേരി...

പോഞ്ഞാശ്ശേരി ഹെവൻസിൽനിന്ന് 48 കുട്ടികൾ സനദ്​ നേടി

text_fields
bookmark_border
പെരുമ്പാവൂർ: ദക്ഷിണ കേരളത്തിലെ ഹെവൻസ് സ്ഥാപനങ്ങളിൽ ആദ്യത്തേതായ പോഞ്ഞാശ്ശേരി ഹെവൻസ് പ്രീ സ്കൂളിൽനിന്ന് രണ്ടാമത്തെ ബാച്ച് വിദ്യാർഥികൾ സനദ് ഏറ്റുവാങ്ങി പടിയിറങ്ങി. 48 കുട്ടികളാണ്​ മൂന്നുവർഷം കൊണ്ട്​ ഖുർആൻ മുഴുവൻ പാരായണം പൂർത്തീകരിച്ചത്​. പൊതുസമ്മേളനം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ കെ.ബി. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. ഹെവൻസ് സംസ്ഥാന അസി. ഡയറക്ടർ ഒ.കെ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജസീല പി. ഹസ്സൻ, വാഴക്കുളം ബ്ലോക്ക് പ്രസിഡന്‍റ് അൻവർ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് എൻ.ബി. ഹമീദ്, വാർഡ് മെംബർ എ.എം. സുബൈർ, മുടിക്കൽ തണൽ പെയിൻ ആന്‍ഡ് പാലിയേറ്റിവ് ചെയർമാൻ പി.എം.ആർ. മുസ്തഫ, ട്രസ്റ്റ് വൈസ് ചെയർമാൻ യു.എം.അജ്ഫാസ്, ട്രസ്റ്റ് മെംബർ കടവിൽ മുഹമ്മദ് അലി, ഷാജഹാൻ, അബൂബക്കർ എന്നിവർ സംസാരിച്ചു. കോൺവൊക്കേഷൻ സെറിമണിയോടനുബന്ധിച്ച്​ കുട്ടികളുടെ വിവിധ കലാപരിപാടികളും ഖുർആൻ അവതരണവും നടന്നു. വിദ്യാർഥികൾക്ക്​ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി. caption-suni 09 പോഞ്ഞാശ്ശേരി ഹെവൻസ് ഖുർആനിക് പ്രീ സ്കൂളിൽനിന്ന്​ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story