Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇരുചക്ര വാഹനത്തിൽ...

ഇരുചക്ര വാഹനത്തിൽ രൂപമാറ്റം; 44 പേർക്കെതിരെ നടപടി

text_fields
bookmark_border
കൊച്ചി: നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ 44 ഇരുചക്ര വാഹന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ്​ വിഭാഗം. അപകടകരമായ രീതിയിൽ വാഹനമോടിച്ച 10 പേർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ കൂടുതലായി അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ട്രാൻസ്‌പോർട്ട്​ കമീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. സിഗ്നൽ തെറ്റിച്ചു വാഹനമോടിക്കുക, അമിതവേഗം തുടങ്ങിയ കാര്യങ്ങൾക്കാണ് കേസ്. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തി‍ൻെറ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story