Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്​ 431 പേർക്ക്

കോവിഡ്​ 431 പേർക്ക്

text_fields
bookmark_border
കോവിഡ്​ 431 പേർക്ക് കൊച്ചി: കോവിഡിൽനിന്ന്​ 627പേർ രോഗമുക്തി നേടിയ തിങ്കളാഴ്​ച 431പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 396 പേരും വിദേശം, അന്തർ സംസ്ഥാനത്തുനിന്നെത്തിയ ഏഴുപേരും ഇവരിലുണ്ട്​. 26 പേരുടെ രോഗ ഉറവിടം അറിയില്ല. ആരോഗ്യപ്രവർത്തകരായ രണ്ടുപേർക്കും രോഗം പിടിപെട്ടു. നിലവിൽ ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10238. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരം: തൃപ്പൂണിത്തുറ-18, കുട്ടമ്പുഴ-16, തൃക്കാക്കര-15, ഇടപ്പള്ളി-12, കൂത്താട്ടുകുളം, പുത്തൻവേലിക്കര, മട്ടാഞ്ചേരി-10. പുതുതായി 1596പേരെ കൂടി ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കി. 2591പേരെ നിരീക്ഷണ പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23,350. ജില്ലയിൽനിന്ന്​ കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിൽനിന്ന്​ 5051 സാമ്പിളുകൾ കൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story