Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:40 AM IST Updated On
date_range 22 Oct 2021 5:40 AM ISTപ്രളയ ദുരിതാശ്വാസ ഫണ്ട്: 38 രാജ്യസഭ എം.പിമാർ കേരളത്തിന് നൽകിയത് 21.76 കോടി രൂപ
text_fieldsbookmark_border
കൊച്ചി: 2018ൽ മഹാപ്രളയം നേരിട്ട കേരളത്തിന് കൈത്താങ്ങാവാൻ രാജ്യസഭ രൂപവത്കരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് 38 രാജ്യസഭ എംപിമാർ നൽകിയത് 21.76 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെേൻറഷൻ മന്ത്രാലയം (എം.പി ലാഡ്സ് വിഭാഗം) ഈ മാസം 11ന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ഫണ്ടിൻെറ തൽസ്ഥിതി അനുസരിച്ചുള്ള (2019 ആഗസ്റ്റ് 30) വരെയുള്ള വിവരങ്ങളാണ് ലഭ്യമായത്. സംസ്ഥാനത്തുനിന്ന് എ.കെ. ആൻറണി, കെ.കെ. രാഗേഷ്, ബിനോയ് വിശ്വം, എളമരം കരീം, എം.പി. വീരേന്ദ്രകുമാർ, കെ. സോമപ്രസാദ് എന്നിവർ എം.പി ഫണ്ടിൽനിന്ന് ഒരുകോടി രൂപ നൽകി. മഹാരാഷ്ട്രയിൽനിന്ന് അംഗമായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, രാജസ്ഥാനെ പ്രതിനിധീകരിക്കുന്ന മുൻ കേന്ദ്രമന്ത്രി കെ.ജെ. അൽഫോൻസ് കണ്ണന്താനം എന്നിവരും ഒരുകോടി രൂപ നൽകിയെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. 2018 ആഗസ്റ്റ് 24നാണ് എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിൽനിന്ന് കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ അന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെേൻറഷൻ മന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഡ അഭ്യര്‍ഥിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story