Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:37 AM IST Updated On
date_range 11 Jun 2022 5:37 AM ISTജി.എസ്.ടി ഇന്‍റലിജൻസ് പരിശോധന; 31.78 കിലോ സ്വര്‍ണം പിടികൂടി
text_fieldsbookmark_border
ആലപ്പുഴ: സ്വർണവ്യാപാര മേഖലയിലെ നികുതി വെട്ടിപ്പുകള്‍ കണ്ടെത്താൻ ജി.എസ്.ടി ഇന്‍റലിജൻസ് മൊബൈൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 14.26 കോടിയുടെ 31.78 കിലോ സ്വർണം പിടിച്ചെടുത്തു. നികുതി, പിഴ ഇനങ്ങളിൽ 82.87 ലക്ഷം രൂപ ഈടാക്കി. 54 കേസ് രജിസ്റ്റർ ചെയ്തു. വാഹനങ്ങളിലും ആഭരണ വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് മതിയായ വ്യാപാരരേഖകള്‍ ഇല്ലാതെയും അപൂർണവും തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചും കടത്തിയതും നികുതി അടക്കാത്തതുമായ സ്വർണം പിടികൂടിയത്. ജി.എസ്.ടി വകുപ്പിന്‍റെ പ്രത്യേക ഗോള്‍ഡ് ഡ്രൈവിന്‍റെ ഭാഗമായി ജില്ല ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ വി. അജിത്തിന്‍റെ മേൽനോട്ടത്തിൽ സംസ്ഥാന നികുതി ഓഫിസര്‍മാരായ ബി. മുഹമ്മദ് ഫൈസല്‍, ജെ. ഉദയകുമാര്‍, ടി.കെ. സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധന തുടരുമെന്നും ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story