Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:43 AM IST Updated On
date_range 29 March 2022 5:43 AM ISTവൈപ്പിൻ -പള്ളിപ്പുറം റോഡ് നവീകരണം പൂർത്തിയായി 31നു മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
text_fieldsbookmark_border
-ഉദ്ഘാടനം 31ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും വൈപ്പിൻ: ബി.എം ബി.സി മാനദണ്ഡത്തിൽ നവീകരിച്ച വൈപ്പിൻ-പള്ളിപ്പുറം റോഡ് 31ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കുഴുപ്പിള്ളി സർവിസ് സഹകരണ ബാങ്ക് പരിസരത്ത് നടക്കുന്ന ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്യും. ഹൈബി ഈഡൻ എം.പി, മുൻ എം.എൽ.എ എസ്. ശർമ എന്നിവർ മുഖ്യാതിഥികളാകും. 'പുതിയ കാലം പുതിയ നിർമാണം' എന്ന ആശയം ഉൾക്കൊണ്ടാണ് വൈപ്പിൻ ജെട്ടി മുതൽ മുനമ്പം ജെട്ടിവരെ 25.50 കിലോമീറ്ററിൽ റോഡ് നവീകരിച്ചതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ പറഞ്ഞു. കേരള സംസ്ഥാന ഗതാഗത പദ്ധതിയിൽ (കെ.എസ്.ടി.പി) ഉൾപ്പെടുത്തിയതോടെ പരമാവധി റോഡ് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 കോടി ചെലവിലാണ് റോഡ് നവീകരിച്ചത്. ഇതിന്റെ ഭാഗമായി, കാലപ്പഴക്കം മൂലം നശിച്ച മൂന്നു കലുങ്ക് പുനർനിർമിച്ചു. മൊത്തത്തിൽ ഏകദേശം ഏഴു കിലോമീറ്റർ വീതി വർധിപ്പിച്ചെന്നും പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story