Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:34 AM IST Updated On
date_range 7 Nov 2021 5:34 AM ISTരോഗപ്രതിരോധ ശേഷി: 30 വയസ്സിന് മുകളിലുള്ളവരുടെ ഡേറ്റബേസ് തയാറാക്കുമെന്ന് മന്ത്രി വീണ ജോർജ്
text_fieldsbookmark_border
കൊച്ചി: ജീവിതശൈലീ രോഗങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ജനകീയ കാമ്പയിൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജനപ്രതിനിധികളുടെ സഹകരണത്തോടെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് 30ന് മുകളിൽ പ്രായമുള്ളവരിൽ തുടർച്ചയായ പരിശോധനകൾ നടത്തി ഡേറ്റ ബേസ് തയാറാക്കുന്നതാണ് പദ്ധതി. കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ എറണാകുളം പാര്‍ലമൻെറ് മണ്ഡലത്തിലെ നിർധന ഹൃദ്രോഗികള്‍ക്ക് സൗജന്യ ആന്ജിയോപ്ലാസ്റ്റിക്കിനായി ഹൈബി ഈഡന്‍ എം.പി നടപ്പാക്കുന്ന 'ഹൃദയത്തില്‍ ഹൈബി ഈഡന്‍' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രിയിലെ നവീകരിച്ച ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിൻെറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എല്‍.എ, ആശുപത്രി പ്രസിഡൻറ് എം.ഒ. ജോണ്‍, ഡോ. എം.ഐ. ജുനൈദ് റഹ്‌മാന്‍, രഞ്ജിത് വാര്യര്‍, ജെബി മേത്തര്‍, സി.പി.ആര്‍. ബാബു, ഇക്ബാല്‍ വലിയവീട്ടില്‍, അഗസ്റ്റസ് സിറിള്‍, പി.വി. അഷ്റഫ്, ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. +914843503177 നമ്പറിൽ വിളിച്ച് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. അപേക്ഷകളിൽനിന്ന് മുന്‍ ഡി.എം.ഒ ഡോ. ജുനൈദ് റഹ്മാൻെറ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന 100 രോഗികള്‍ക്ക് സൗജന്യമായി ആന്‍ജിയോപ്ലാസ്റ്റി നടത്തും. റോട്ടറി ക്ലബിൻെറ സഹകരണത്തോടെ 40 പേര്‍ക്ക് സൗജന്യമായി പേസ്‌മേക്കര്‍ ഘടിപ്പിക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story