Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡുകളുടെ നവീകരണത്തിന്...

റോഡുകളുടെ നവീകരണത്തിന് 30 ലക്ഷത്തിന്‍റെ ഭരണാനുമതി

text_fields
bookmark_border
പറവൂർ: കാലാവർഷക്കെടുതിയിൽ ഉൾപ്പെടുത്തി പറവൂർ നിയോജകമണ്ഡലത്തിലെ ചേന്ദമംഗലം- ഏഴിക്കര - പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്തുകളിലെ മൂന്ന്​ പ്രധാന റോഡുകളുടെ നവീകരണത്തിനായി 30 ലക്ഷം രൂപക്കുള്ള ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. പഞ്ചായത്തിന്‍റെ അധീനതയിൽ വരുന്ന റോഡുകളുടെ നിർമാണച്ചുമതല പഞ്ചായത്ത് ഉൾപ്പെടുന്ന അതത് ബ്ലോക്കിലെ എൻജിനീയറിങ്​ വിഭാഗത്തിനായിരിക്കും. മഴക്കാലം കഴിയുമ്പോള്‍ തന്നെ എത്രയും വേഗം നിർമാണ പ്രവൃത്തികൾ ആരംഭിക്കണമെന്ന് അതത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ടെനും പ്രതിപക്ഷ നേതാവ് അറിയിച്ചു. അനുവദിച്ച റോഡുകൾ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 5 ജയന്തമംഗലം റോഡ് (10 ലക്ഷം), ഏഴിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 6ലെ ചെറ്റാല്‍ - വട്ടപ്പുറം കാരക്കാട് റോഡ് (10 ലക്ഷം), പുത്തന്‍ വേലിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 9 ലെ തേലതുരുത്ത് - കുറ്റിക്കാട്ട് പള്ളം റോഡ് (10 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story