Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:39 AM IST Updated On
date_range 14 Aug 2022 12:39 AM ISTനാല് വനിതകൾ അടക്കം 29 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ നാലു വനിതകൾ അടക്കം ജില്ലയിൽ 29 പേർക്ക്. കൊച്ചി സിറ്റിയിലെ 13 പൊലീസ് ഉദ്യോഗസ്ഥർക്കും റൂറലിലെ 11 ഉദ്യോഗസ്ഥർക്കുമാണ് മെഡൽ. സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് എറണാകുളം സിറ്റി ഡിറ്റാച്‌മെന്റ് എസ്.ഐ എൻ.എസ്. സലീന ബീവി, സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് എറണാകുളം സിറ്റി ഡിറ്റാച്‌മെന്റ് എസ്.ഐ (ഗ്രേഡ്) കെ.കെ. പ്രദീപ്, ക്രൈംബ്രാഞ്ച് എസ്.ഐ പി.എം. സുനീർ, ക്രൈംബ്രാഞ്ച് അസി. എസ്.ഐ (ഗ്രേഡ്) പി.ജി. സുധ, ടെലി കൊച്ചി സിറ്റി ഇൻസ്‌പെക്ടർ ജി. മോഹൻകുമാർ എന്നിവർക്ക് മെഡൽ ലഭിച്ചു. തൃക്കാക്കര ഇൻസ്‌പെക്ടർ ആർ. ഷാബു, മട്ടാഞ്ചേരി ഇൻസ്‌പെക്ടർ പി.കെ. സാബു, കൊച്ചി സിറ്റി മെട്രോ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ. ഷിബു, ഡി.സി.ആർ.ബി എസ്.ഐ പി. ജോർജ് ജോസഫ്, സെൻട്രൽ അസി. എസ്.ഐ കെ.കെ. പ്രദീപ്‌കുമാർ, ട്രാഫിക് ഈസ്റ്റ് അസി. എസ്.ഐ (ഗ്രേഡ്) എ.ജെ. സന്തോഷ്‌കുമാർ, തൃക്കാക്കര എസ്.സി.പി.ഒ റഫീക്ക്, തൃക്കാക്കര എസ്.സി.പി.ഒ ഗിരീഷ് കുമാർ, ക്രൈംബ്രാഞ്ച് സി.പി.ഒ എം.പി. പ്രമോദ്, മട്ടാഞ്ചേരി എസ്.സി.പി.ഒ പി.കെ. ബിജുദാസ്, സൗത്ത് എസ്.സി.പി.ഒ എൻ.ബി. ജിഷ, തൃക്കാക്കര എസ്.സി.പി.ഒ എം.എസ്. ജബീർ, സൈബർ ഡോം സി.പി.ഒ പി.ബി. അനീഷ് എന്നിവർക്കാണ് കൊച്ചി സിറ്റിയിൽ മെഡൽ ലഭിച്ചത്. എറണാകുളം റൂറൽ എസ്.പിയായിരുന്ന കെ. കാർത്തിക്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന സക്കറിയ മാത്യു, ജില്ല ക്രൈംബ്രാഞ്ച് ഡി.സി.പി വി. രാജീവ്, വടക്കേക്കര ഇൻസ്‌പെക്ടർ എം.കെ. മുരളി, കോതമംഗലം അസി. എസ്.ഐ (ഗ്രേഡ്) പി.എം. മുഹമ്മദ്, പോത്താനിക്കാട് അസി. എസ്.ഐ (ഗ്രേഡ്) കെ.എം. സലിം, പുത്തൻവേലിക്കര എസ്.സി.പി.ഒ എം.എ. ബിജു, വരാപ്പുഴ എസ്.സി.പി.ഒ റനിൽ വർഗീസ്, നോർത്ത് പറവൂർ എസ്.സി.പി.ഒ പി.എൻ. നിജു, വരാപ്പുഴ എസ്.സി.പി.ഒ വി.ഡി. മുരുകേശൻ, പുത്തൻവേലിക്കര സി.പി.ഒ പി.എൻ. ഷീജ എന്നിവർക്കാണ് റൂറലിൽ മെഡൽ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story