Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:42 AM IST Updated On
date_range 22 April 2022 5:42 AM ISTസംസ്‌കൃത സർവകലാശാല പി.ജി, പി.ജി. ഡിപ്ലോമ: ഏപ്രിൽ 27 വരെ അപേക്ഷിക്കാം
text_fieldsbookmark_border
കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അധ്യയന വർഷത്തെ എം.എ, എം.എസ്‌സി, എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ മേയ് അഞ്ച് മുതൽ 11 വരെ, സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മേയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം.എ. / എം. എസ്‌സി. / എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഏപ്രില്‍ 27 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story