Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:43 AM IST Updated On
date_range 25 March 2022 5:43 AM ISTലാറ്റിന്‍ കാത്തലിക് അസോ. സുവര്‍ണജൂബിലിക്ക് 27ന് തുടക്കം
text_fieldsbookmark_border
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനം 27ന് എറണാകുളത്ത് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ആര്‍ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യം. മന്ത്രി ആന്റണി രാജു ജൂബിലി ദീപശിഖ കൊളുത്തും. ജൂബിലി കര്‍മരേഖ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ്, വൈസ് പ്രസിഡന്റ് ടി.എ. ഡാല്‍ഫിന്‍, സെക്രട്ടറി ബിജു ജോസി, വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍, വരാപ്പുഴ അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, മീഡിയ കമ്മിറ്റി ചെയർമാൻ സിബി ജോയ്, വരാപ്പുഴ അതിരൂപത ട്രഷറർ എൻ.ജെ. പൗലോസ് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story