Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:55 AM IST Updated On
date_range 5 Aug 2022 12:55 AM ISTവിവരാവകാശ ലംഘനം; കൊച്ചി കോർപറേഷന് 25,000 രൂപ പിഴ
text_fieldsbookmark_border
കൊച്ചി: വിവരാവകാശ അപേക്ഷക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ കൊച്ചി കോർപറേഷൻ ഓഫിസിലെ വിവരാവകാശ ഓഫിസർ എ. ഹയറുന്നിസക്ക് സംസ്ഥാന വിവരാവകാശ കമീഷൻ 25,000 രൂപ പിഴശിക്ഷ വിധിച്ചു. പള്ളുരുത്തി സ്വദേശി പി.എം. ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമാണം സംബന്ധിച്ച് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇതിന് കൃത്യമായ മറുപടി നൽകാൻ ഓഫിസറോ അപ്പീൽ അധികാരിയോ തയാറായില്ല. വിവരാവകാശ ഓഫിസർ നിയമം ലംഘിച്ചതായും കുറ്റകരമായ അനാസ്ഥ കാട്ടിയതായും ഹിയറിങ്ങിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ പിഴ വിധിച്ചത്. ഹയറുന്നിസ പിഴത്തുക ട്രഷറിയിൽ അടച്ച് രസീത് കമീഷനിൽ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story